Thursday, March 01, 2012

765.ഹിപ്‌നോട്ടിസം ഒരു പഠനം ( പുസ്തക പരിചയം )

ഗ്രന്ഥകാരന്റെ പേര് : ജോണ്‍സണ്‍ ഐരൂര്‍
പ്രസാധകര്‍ : കറന്റ് ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1946 ഡിസംബര്‍ 4 ന് ജനിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു.
കറന്റ് ബുക്സില്‍ സെയില്‍സ് മാനേജരായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട് .
കമ്പി - തപാല്‍ വകുപ്പില്‍ ആര്‍ എം എസ് ക്ലാസ് 3 യൂ‍ണിയന്‍ സെക്രട്ടറിയായിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഒക്യുപ്പേഷണല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം അംഗീകൃത ഹിപ്‌നോതെറാപ്പി പ്രാക്ടീഷണര്‍ ഡിപ്ലോമ 
ലഭിക്കുന്ന ആ‍ദ്യത്തെ ഭാരതീയനാണ് . 
പ്രധാന കൃതികള്‍ :
ഭക്തിയും കാമവും 
ഹിപ്‌നോട്ടിസം ഒരു പഠനം 
ബലാല്‍ക്കാരം ചെയ്യപ്പെടുന്ന മനസ്സ് 
അനുസരണക്കേടിന്റെ സുവിശേഷം 
പ്രതീകങ്ങള്‍ മനശ്ശാസ്ത്ര ദൃഷ്ടിയില്‍ 
യുക്തിചിന്ത ( വിവര്‍ത്തനം )
വിലാസം :
ജോണ്‍സണ്‍ ഐരൂര്‍ , നിലമ്പൂര്‍ -679329
ഇ മെയില്‍ :  eyeroor@sathyam.net.in
Website : www.hypnotradition.com

പുസ്തകത്തെക്കുറിച്ച് :
1.മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉന്നത നാഡീവ്യൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാണ് . അദ്ധ്വാ‍നിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നത നാഡീകേന്ദ്രം പ്രവര്‍ത്തന നിരതമാണ് .ഏറെ നേരത്തെ പ്രവര്‍ത്തനം കൊണ്ട് 
ക്ഷീണിക്കുന്ന നാഡീകേന്ദ്രത്തിന് വിശ്രമം ആവശ്യമായിത്തീരുന്നു.

2.താളലയത്തില്‍ പാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് എന്തുകൊണ്ടാണ് ?
ഒരേ രീതിയിലുള്ള ഉത്തേജനം അധികരിച്ചതുമൂലം കുഞ്ഞിന്റെ നാഡീവ്യുഹകേന്ദ്രത്തിന് ക്ഷീണം സംഭവിക്കുകയൂം തന്മൂലം പ്രസ്തുത നാഡീകേന്ദ്രത്തിത്തില്‍ ഒരു തരം നിരോധനം വന്നുഭവിക്കുകയും ചെയ്യുന്നു.അതായത് ആഭാഗം പ്രവര്‍ത്തന രഹിതമായി അഥവാ 
ഉറങ്ങി എന്നര്‍ത്ഥം . ആ നിരോധനം ക്രമേണ മസ്തിഷ്കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. പ്രസംഗം 
കേട്ടുകൊണ്ടിരുന്ന് ഉറങ്ങുന്നവരെ പലരും കണ്ടുകാണുമല്ലോ .
നമ്മള്‍ തന്നെ ഒരേ വിഷയത്തില്‍ ഏറെ നേരം  ശ്രദ്ധിച്ചൂകൊണ്ടിരുന്നാല്‍ ക്രമേണ ബോറടിച്ചൂ ഉറങ്ങുന്നതിന്റെ പിന്നിലുള്ള ശാസ്തവും 
ഇതുതന്നെ .
ആ‍വര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഉത്തേജനം നാഡീകേന്ദ്രത്തില്‍ നിരോധനം ഏര്‍പ്പെടുത്തുകയും പ്രസ്തത നിരോധനം പടര്‍ന്ന് നാം 
ഉറങ്ങുകയും ചെയ്യുന്നു.
3.സാധാരണ ഉറക്കത്തിന്റെ കാ‍രണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍ . ഒരേ ശബ്ദം തന്നെ ആവര്‍ത്തിച്ചു 
കേള്‍ക്കുന്നതിലൂടെയോ , പ്രകാശമുള്ള വസ്തുവില്‍ ദൃഷ്ടികേന്ദ്രീകരിക്കുന്നതിലൂടെയോ മസ്തിഷ്കത്തിന്റെ നാഡീവ്യൂഹത്തിന്റെ 
ശ്രവ്യ-ദൃശ്യകോശങ്ങള്‍ക്ക് തളര്‍ച്ച ബാധിക്കുന്നു. പ്രസ്തുത തളര്‍ച്ച അധവാ ക്ഷീണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു.പ്രസ്തുത 
നിരോധനം മസ്തിഷ്കമാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്‌നോട്ടൈസറുമായി റാപ്പോര്‍ട്ട് സ്ഥാപിക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ 
നല്‍കുന്നതുമൂലം സെന്‍‌ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. പ്രസ്തുത സെന്‍‌ട്രി പോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് , ഉറക്കത്തില്‍ 
ഹിപ്‌നോട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി ആശയവിനിമയം നടത്തുവാന്‍ കഴിയുന്നത് .
4. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ ഉന്നത നാഡീവ്യൂഹപ്രവര്‍ത്തനം എന്നും താഴ്ന്ന നാഡീവ്യൂഹപ്രവര്‍ത്തനം എന്നും രണ്ടാ‍യി തരം 
തിരിച്ചിട്ടുണ്ട് . താഴ്ന്നതരം നാഡീവ്യുഹപ്രവര്‍ത്തനങ്ങള്‍ ജന്മസഹജമാണ് . വിശപ്പ് , ദഹനം, സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ , 

പ്രതിരോധം എന്നിവയൊക്കെ നാഡീവ്യൂഹത്തിന്റെ താഴ്ന്നതരം പ്രവര്‍ത്തനത്തില്‍ പെടുന്നു. 
കാമം , വാത്സല്യം , പാരമ്പര്യവുമായി ബന്ധപ്പെട്ട സവിശേഷതകള്‍ എന്നിവയും നാഡീവ്യൂഹത്തിന്റെ താഴ്ന്ന പ്രവര്‍ത്തനങ്ങളില്‍ 
പെടുന്നവയാണ് . 
ജീവന്റെ മൊത്തം കാലഘട്ടത്തിനുള്ളിലായി നാം ആര്‍ജ്ജിക്കുന്ന ഉന്നത നാഡീവ്യൂഹപ്രവര്‍ത്തനം ( മനസ്സ് ) ബാഹ്യലോകവുമായുള്ള 
നമ്മുടെ ബന്ധത്തെ ഉറപ്പിക്കുന്നു. മനുഷ്യന്റേയും മൃഗങ്ങളുടെയും  പെരുമാറ്റവ്യത്യാസത്തിന്റെ നിര്‍ണ്ണായകത്വം സ്ഥിതിചെയ്യൂന്നത് ഈ 

ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളിലാണ് .  ഇതാണ് കണ്ടീഷന്‍ഡ് റിഫ്ലക്സൂകളുടെ അടിസ്ഥാനം .
താഴ്ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ സഹജവാസനകളുടെ അഥവാ‍ വികാരങ്ങളുടെ അടിസ്ഥാനമാണെങ്കില്‍ ഉന്നത 
നാഡീവ്യൂഹപ്രവര്‍ത്തനങ്ങള്‍ ജന്മവാസനകള്‍ ഒഴികെയുള്ള മറ്റെല്ലാ വിധേയത്വങ്ങളുടെയും അടിസ്ഥാനമാണ് . 
5. മനസ്സിന് ബോധം , ഉപബോധം , അബോധം എന്നിങ്ങനെ മൂന്ന് മേഖലകള്‍ ഉണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ചത് സിഗ്മണ്ട് 
ഫ്രോയിഡ് ആണ് . എന്നാല്‍ ഇന്ന് ശാസ്ത്രത്തിന്റെ വികാസത്തില്‍ അടിസ്ഥാന രഹിതങ്ങളായ പ്രസ്തുത നിഗമനങ്ങള്‍ 
പിന്‍‌തള്ളപ്പെട്ടിരിക്കയാണ് . 
6.ആധുനിക ശാസ്ത്രീയ നിര്‍വ്വചനപ്രകാരം മസ്തിഷ്കത്തിന്റെ വൈദ്യുത രാസപ്രവര്‍ത്തനം ആണ് മാനസിക പ്രവര്‍ത്തനം എന്ന പേരില്‍ 
അറിയപ്പെടുന്നത് . ദഹനം , ശ്വാസോച്ഛാസം എന്നൊക്കെ പറയുന്നതുപോലെ ഒരു ക്രിയാ നാമമാണ് മനസ്സ് എന്നതും .
7.ആധുനിക കാഴ്ചപ്പാടില്‍ മനസ്സിന്റെ അബോധ പ്രവര്‍ത്തനം എന്നുപറയുന്നത് പെട്ടെന്ന് നടത്തുന്ന സ്വയം പ്രവര്‍ത്തനങ്ങളാണ് . 
കണ്ണില്‍ എന്തെങ്കിലും വിഴാന്‍ പോകുമ്പോള്‍ കണ്‍പോളകള്‍ അടയുന്നത് അത്തരം ഒരു അബോധ പ്രവര്‍ത്തനം ആണ് . ( അണ്‍കോണ്‍ഷ്യസ് ആക്ഷന്‍ ) അങ്ങനെ സംഭവിക്കുന്നത് അബോധമനസ്സിന്റെ പ്രവര്‍ത്തനമല്ല . മറിച്ച് അണ്‍ കണ്ടീഷന്‍ഡ് 
റിഫ്ലക്സിന്റെ ജന്മവാസനയുടെ ഫലമായാണ് . ഫ്രോയിഡിന്റെ അബോധമെന്ന മനസ്സിന്റെ തട്ട് ഇന്ന് ഒരു മനശ്ശാസ്ത്ര തത്ത്വമായി 
അംഗീകരിക്കപ്പെടുന്നില്ലെങ്കിലും നമ്മുടെ അക്കാഡമിക് മനശ്ശാസ്ത്രജ്ഞന്മാരില്‍ പലരും ഇന്ന് ഫ്രോയിഡിന്റെ അടിമകളാണ് . 
8. അതുപോലെ ഉപബോധ മാനസിക പ്രവര്‍ത്തനം ( സബ് കോണ്‍ഷ്യസ് ആക്ടിവിറ്റി ) എന്ന് ആധുനിക മനശ്ശാസ്ത്രജ്ഞന്മാര്‍ 
പറയുന്നത് , സെന്‍സര്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഫ്രോയിഡിന്റെ ഉപബോധമനസ്സിനെക്കുറിച്ചല്ല , മറിച്ച് ചിന്തകളീലൂടെയും 
പ്രവര്‍ത്തനങ്ങളിലൂ‍ടെയും നാം ആര്‍ജ്ജിച്ച റിഫ്ലക്സുകള്‍ വര്‍ത്തമാന നിമിഷത്തിലെ മാനസിക പ്രവര്‍ത്തനങ്ങളില്‍ ചെലുത്തുന്ന 
സ്വാധീനത്തെയാണ് ഉപബോധമാനസിക പ്രവര്‍ത്തനം എന്നു പറയുന്നത് .
9.വസ്തുനിഷ്ഠ പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊണ്ട് , മസ്തിഷ്കത്തില്‍ ഔന്നത്യത്തോടെ പ്രതിഫലിപ്പിക്കുന്നതിനെയാണ് 
ബോധപ്രവര്‍ത്തനം എന്ന് ആധുനിക മന:ശ്ശാസ്ത്രം പറയുന്നത് . വ്യക്തിപരമായ സവിശേഷതയും അറിവും എല്ലം ഈ ഉന്നത 
നാഡീവ്യൂഹ പ്രവര്‍ത്തനഫലമായുള്ളതാണ് .
10. മൃഗങ്ങളെയും പക്ഷികളേയും ഹിപ്‌നൊട്ടിസം ചെയ്യാന്‍ കഴിയുമോ ?
  സര്‍ക്കസ്സുകളില്‍ ഈ രീതി കാണാവുന്നതാണ് ഇത് ഹിപ്‌നോട്ടിസം അല്ല കാറ്റലപ്സി എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക ശാരീരികാവസ്ഥയാണ് .
11.സെല്‍ഫ് ഹിപ്‌നോസിസ് എന്ന സാങ്കേതിക സംജ്ഞയാല്‍ വിശേഷിക്കപ്പെട്ടിരുന്നില്ലെങ്കിലും , പ്രാചീന കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വയം ഹിപ്‌നോട്ടിക മയക്കത്തില്‍ എത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ധ്യാനം , തപസ്സ് എന്നിവയൊക്കെ 
അനുഷ്ഠിക്കുന്നതിലൂടെ പ്രാചീന മഹര്‍ഷിമാരും മുസ്ലീം സൂഫികളും എത്തിച്ചേര്‍ന്നിരുന്നത് സെല്‍ഫ് ഹിപ്‌നോസിസിലാണ് .നാഡീ 
ഞെരമ്പുകളുടെ പിരിമുറുക്കം കുറച്ച് മനസ്സ് ഏകാഗ്രമാക്കി കുറേ നേരം ഇരിക്കുമ്പോള്‍ ഏതൊരു വ്യക്തിയും ഹിപ്‌നോട്ടിക് മയക്കത്തില്‍ 
ആയിത്തിരുന്നു. ധ്യാനാവസ്ഥയില്‍ സംഭവിക്കുന്നത് ഇതാണ് . ഏതെങ്കിലും ഒരു പ്രത്യേക സംഗതിയെപ്പറ്റി ഏകാഗ്രമായി 
ധ്യാനിച്ചുകൊണ്ടിരുന്നാല്‍ തല്‍ഫലമായി അനുഭവപ്പെടുന്ന ഹിപ്‌നോട്ടിക് മയക്കാവസ്ഥയില്‍ , ധ്യാനിക്കപ്പെട്ട വ്യക്തിയോ സംഭവമോ 
ധ്യാനനിരതന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും . ഈശ്വരനെ പ്രത്യക്ഷപ്പെടുത്തുവാന്‍ ധ്യാനിച്ചിരിക്കുന്നവന്റെ മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടും, 
 12. സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നതിലൂടെ ബോധപൂര്‍വ്വം കണ്ടീഷന്‍സ് റിഫ്ലക്സ് സ്ഥാപിക്കുന്ന മാര്‍ഗ്ഗത്തെയാണ് സ്വയം 
പ്രത്യയനം അഥവാ ആട്ടോ സജഷന്‍ എന്നു പറയുന്നത് . “ഞാന്‍ ദിവസം ചെല്ലുന്തോറും ക്ഷീണിച്ചൂ ക്ഷീണിച്ചൂ വരികയാണ് . ഈ 
നിലക്കുപോയാല്‍ ഞാനൊരു മാറാ രോഗിയായി തിരും  ” . എപ്പോഴും ഒരാള്‍ ഇങ്ങനെ വിചാരിച്ചൂകൊണ്ടിരിക്കയാണെങ്കില്‍ അയാല്‍ 
ദിനം പ്രതി ക്ഷീണീച്ചൂ വരുമെന്നു മാത്രമല്ല ; ഒരു രോഗവും ഇല്ലെങ്കിലും എല്ലാ രോഗവും അയാള്‍ക്കുള്ളതായി സ്വയം അനുഭവപ്പെടുകയും 
ചെയ്യൂം . ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള സ്വയം പ്രത്യയനം കൊണ്ട് ഒരാള്‍ സ്വയം മാറാരോഗിയായിത്തിരുന്നതിന്റെ ഏറ്റവും നല്ല 
ഉദാഹരണമാണിത് .
13.പദസൂചിക 
HYPNOTIC ILLUSION
SELF HYPNOTIST
LOWER NERVOUS ACTIVITY
HIGHER NERVOUS ACTIVITY
I.P.PAVLOV
SIGNAL
MAXIMILLAN HELL
FR.JOHN GASNER
ABBE JOSE CUSTODIADI FARIA
SUGGESTIVE THEREPUTICS
FREE ASSOCIATION
ELECTRO CHEMICAL ACI
UNCONSCIOUS ACTION
SUBCONSCIOUS ACTIVITY
AUTO SUGGESTION
HALLUCINATION
HYTRO HYPNOSISNo comments:

Get Blogger Falling Objects