അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പത്താം ക്ളാസില്‍ പുതിയ ഐ.സി.ടി (വിവര വിനിമയ സാങ്കേതിക വിദ്യ) പാഠപുസ്തകം പഠപ്പിക്കേണ്ട മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഏപ്രില്‍-മെയ് മാസങ്ങളില്‍ പരിശീലനം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതിനായി മുഴുവന്‍ ഹൈസ്കൂളുകളിലും സ്റാഫ് മീറ്റിങ് ചേര്‍ന്ന് ഒമ്പതിന് മുമ്പ് അദ്ധ്യാപകരെ നിശ്ചയിച്ച് ഇവരുടെ വിവരങ്ങള്‍ മാര്‍ച്ച് 14 ന് മുമ്പ് www.itschool.gov.in സൈറ്റിലെ ICT Training for Teachers എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം. അടുത്ത വര്‍ഷം പത്താംക്ളാസില്‍ ഐ.സി.ടി. പാഠപുസ്തകം പഠിപ്പിക്കുന്നത് ഇപ്രകാരം പരിശീലനം ലഭിച്ച അദ്ധ്യാപകര്‍ മാത്രമാണെന്ന് പ്രഥമാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. മുന്‍ വര്‍ഷങ്ങളില്‍ എട്ട്, ഒമ്പത്, 10 ക്ളാസുകളില്‍ ഐ.ടി. പഠിപ്പിച്ചവര്‍, അടിസ്ഥാന ഐ.ടി. പരിശീലനത്തോടൊപ്പം ഐ.സി.ടി അധിഷ്ഠിത പരിശീലനം ലഭിച്ചവര്‍ എന്നിവരെയാണ് പത്താക്ളാസിലെ ഐ.സി.ടി. പഠനത്തിനായി പ്രഥമാദ്ധ്യാപകര്‍ നിയോഗിക്കേണ്ടത്. പരിശീലനത്തിനായി അദ്ധ്യാപകരെ രജിസ്റര്‍ ചെയ്യിക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മോണിറ്റര്‍ ചെയ്യണം. ഏപ്രില്‍ ഏഴ് മുതല്‍ ഏഴ് ബാച്ചുകളിലാണ് ആറ് ദിവസം വീതമുള്ള പരിശീലനമാണ് നല്‍കുക. അവധിക്കാലത്ത് 15,000 അദ്ധ്യാപകര്‍ക്ക് ഐ.ടി. പരിശീലനം നല്‍കാനുള്ള സംവിധാനം ഐ.ടി@സ്കൂള്‍ പ്രോജക്ട് ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുമ്പോള്‍ത്തന്നെ അദ്ധ്യാപകര്‍ക്ക് സൌകര്യപ്രദമായ ജില്ല തിരഞ്ഞെടുക്കുന്നതിനും, ബാച്ചുകള്‍ നിര്‍ദ്ദേശിക്കുന്നതിനും അവസരം നല്‍കിയിട്ടുണ്ട്. സംസ്ഥാന-ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ക്ക് പാഠപുസ്തകം, പഠനസഹായി, റിസോഴ്സ് ഡി.വി.ഡി. എന്നിവയും പാഠഭാഗങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകളും ഐ.ടി.@സ്കൂള്‍ ലഭ്യമാക്കും. സര്‍ക്കുലര്‍ www.education.kerala.gov.in സൈറ്റിലും ലഭ്യമാണ്.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Friday, March 02, 2012
766.SSLC 2012-13 അദ്ധ്യാപകര്‍ക്കുള്ള ഐ .ടി പരിശീലനപരിപാടി : ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം
അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പത്താം ക്ളാസില്‍ പുതിയ ഐ.സി.ടി (വിവര വിനിമയ സാങ്കേതിക വിദ്യ) പാഠപുസ്തകം പഠപ്പിക്കേണ്ട മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഏപ്രില്‍-മെയ് മാസങ്ങളില്‍ പരിശീലനം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതിനായി മുഴുവന്‍ ഹൈസ്കൂളുകളിലും സ്റാഫ് മീറ്റിങ് ചേര്‍ന്ന് ഒമ്പതിന് മുമ്പ് അദ്ധ്യാപകരെ നിശ്ചയിച്ച് ഇവരുടെ വിവരങ്ങള്‍ മാര്‍ച്ച് 14 ന് മുമ്പ് www.itschool.gov.in സൈറ്റിലെ ICT Training for Teachers എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം. അടുത്ത വര്‍ഷം പത്താംക്ളാസില്‍ ഐ.സി.ടി. പാഠപുസ്തകം പഠിപ്പിക്കുന്നത് ഇപ്രകാരം പരിശീലനം ലഭിച്ച അദ്ധ്യാപകര്‍ മാത്രമാണെന്ന് പ്രഥമാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. മുന്‍ വര്‍ഷങ്ങളില്‍ എട്ട്, ഒമ്പത്, 10 ക്ളാസുകളില്‍ ഐ.ടി. പഠിപ്പിച്ചവര്‍, അടിസ്ഥാന ഐ.ടി. പരിശീലനത്തോടൊപ്പം ഐ.സി.ടി അധിഷ്ഠിത പരിശീലനം ലഭിച്ചവര്‍ എന്നിവരെയാണ് പത്താക്ളാസിലെ ഐ.സി.ടി. പഠനത്തിനായി പ്രഥമാദ്ധ്യാപകര്‍ നിയോഗിക്കേണ്ടത്. പരിശീലനത്തിനായി അദ്ധ്യാപകരെ രജിസ്റര്‍ ചെയ്യിക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മോണിറ്റര്‍ ചെയ്യണം. ഏപ്രില്‍ ഏഴ് മുതല്‍ ഏഴ് ബാച്ചുകളിലാണ് ആറ് ദിവസം വീതമുള്ള പരിശീലനമാണ് നല്‍കുക. അവധിക്കാലത്ത് 15,000 അദ്ധ്യാപകര്‍ക്ക് ഐ.ടി. പരിശീലനം നല്‍കാനുള്ള സംവിധാനം ഐ.ടി@സ്കൂള്‍ പ്രോജക്ട് ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുമ്പോള്‍ത്തന്നെ അദ്ധ്യാപകര്‍ക്ക് സൌകര്യപ്രദമായ ജില്ല തിരഞ്ഞെടുക്കുന്നതിനും, ബാച്ചുകള്‍ നിര്‍ദ്ദേശിക്കുന്നതിനും അവസരം നല്‍കിയിട്ടുണ്ട്. സംസ്ഥാന-ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ക്ക് പാഠപുസ്തകം, പഠനസഹായി, റിസോഴ്സ് ഡി.വി.ഡി. എന്നിവയും പാഠഭാഗങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകളും ഐ.ടി.@സ്കൂള്‍ ലഭ്യമാക്കും. സര്‍ക്കുലര്‍ www.education.kerala.gov.in സൈറ്റിലും ലഭ്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment