Friday, March 02, 2012

767.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഈസ്@എക്സാം




സംസ്ഥാന ഓപ്പണ്‍ സ്കൂള്‍ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ, പരീക്ഷാ പ്പേടി ഇല്ലാതെ സുഗമമായി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് രണ്ട് മുതല്‍ പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 24 വരെ വിക്ടേഴ്സ് ചാനലുമായി ചേര്‍ന്ന് ഈസ്@എക്സാം പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിപാടിയുടെ പ്രയോജനം ലഭിക്കും. ഓരോ വിഷയത്തിലും മൂന്ന് വിദഗ്ധര്‍ വീതം പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട 13 വിഷയങ്ങളിലായിരിക്കും ചര്‍ച്ച നടക്കുക. ഓരോ വിഷയങ്ങളിലേയും വിദഗ്ധര്‍ ചര്‍ച്ചകളിലൂടെ സംശയങ്ങള്‍ ദൂരീകരിക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പാഠഭാഗങ്ങളും മുന്‍കാലങ്ങളില്‍ ചോദിച്ച പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇത്തവണത്തെ പൊതുപരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതകളുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യും. സയന്‍സ് സ്റ്രീമില്‍ ഫിസിക്സ്, കെമിസ്ട്രി,സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് സ്ട്രീമില്‍ ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി കൊമേഴ്സ് സ്ട്രീമില്‍ സ്റാറ്റിസ്റിക്സ്, ബിസിനസ് സ്റഡീസ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, അക്കൌണ്ടന്‍സി എന്നീ വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 7.30 വരെയായിരിക്കും ഈസ് @എക്സാം പരിപാടി വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുക. റിപ്പീറ്റുകള്‍ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും സംപ്രേഷണ സമയം അറിയാനും കെ.എസ്.ഒ.എസ് വെബ്സൈറ്റ് (www.openschool.kerala.gov.in) ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടല്‍ (www.dhsekerala.gov.in), വിക്ടേഴ്സ് ചാനല്‍ വെബ് സൈറ്റ് (www.victers.itschool.gov.in) എന്നിവ സന്ദര്‍ശിക്കുക.

No comments:

Get Blogger Falling Objects