Friday, March 09, 2012

776.പത്താതരം തുല്യത കോഴ്സ് : അധ്യാപക പരിശീലനം നടന്നു




സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ ബോര്‍ ഡും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം രാമവര്‍മ്മപുരം ഡയറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ദാസന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവര്‍ക്ക് പത്താംതരം പഠിക്കാന്‍ കഴിയുമെന്നുള്ള വസ്തുത കൂടുതലായി ജനങ്ങ ളിലെത്തിക്കുന്നതിന് വ്യാപകമായ പ്രചരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡയറ്റ് പ്രിന്‍സി പ്പാള്‍ ഡോ. പി. വി. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ ഡോ. കെ. സോമന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ്, ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ കെ. സോമന്‍ , സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ സി. ജി. പല്‍പ്പു , രാധാകൃഷ്ണന്‍ വി , ഡയറ്റ് ലക്ച്ചറര്‍ എം. ശ്രീകല എന്നിവര്‍ക്കു പുറമെ പരിശീലനത്തില്‍ 135 അധ്യാപകര്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. വി. കൃഷ്ണന്‍കുട്ടി , കണ്‍വീനര്‍ മാരായ പി. ജെ. കുര്യന്‍ , എന്‍. നാരായണന്‍ മാസ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Get Blogger Falling Objects