Friday, March 09, 2012

775.എസ്.എസ്.എല്‍.സി സ്കീം ഫൈനലൈസേഷന്‍ ക്യാമ്പ്




മാര്‍ച്ച് 29, 30 തീയതികളിലായി നടത്താന്‍ തീരുമാനിച്ചിരുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹിന്ദി, കെമിസ്ട്രി, മലയാളം പേപ്പര്‍ ഒന്ന് വിഷയങ്ങളുടെ സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 28, 29 തീയതികളിലേക്ക് പുന:ക്രമീകരിച്ചു. ഈ വിഷയങ്ങളില്‍ അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരായി നിയമനം ലഭിച്ച അദ്ധ്യാപകര്‍ യഥാക്രമം എസ്.എം.വി ഹൈസ്കൂള്‍ തിരുവനന്തുപരം, ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹൈസ്കൂള്‍, തൈക്കാട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടത്തുന്ന ക്യാമ്പുകളില്‍ മാര്‍ച്ച് 28 രാവിലെ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

No comments:

Get Blogger Falling Objects