Friday, March 16, 2012

782.അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ളാസ്സുകള്‍





സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍-മെയ് മാസങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ളാസുകള്‍ സംഘടിപ്പിക്കും. ശാസ്ത്രാവബോധവും ശാസ്ത്രസംസ്കാരവും വളര്‍ത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. അടിസ്ഥാന ശാസ്ത്ര ശാഖകളിലെ അധ്യയനം, നാനോ ടെക്നോളജി, ബയോടെക്നോളജി, റോബോട്ടിക്സ് തുടങ്ങിയ നൂതന ശാഖകളും കുട്ടികളെ പരിചയപ്പെടുത്തും. വിദഗ്ധരായ അധ്യാപകരുടെ ക്ളാസുകളും ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള അവസരവും കുട്ടികള്‍ക്ക് ലഭ്യമാകും. ശാസ്ത്രവായന വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്രവായനക്ളബുകളും രൂപീകരിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഗണിതം, അസ്ട്രോണമി, ശൂന്യാകാശപഠനം, കൃഷി, പരിസ്ഥിതി തുടങ്ങിയവയും ക്ളാസിന്റെ ഭാഗമായിരിക്കും. ക്ളാസില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 1500 രൂപയാണ്. ജൂനിയര്‍ ബാച്ചില്‍ നാല്, അഞ്ച്, ആറ് ക്ളാസ് പൂര്‍ത്തീകരിച്ചവരെയും, സീനിയര്‍ ബാച്ചില്‍ ഏഴ്, എട്ട്, ഒന്‍പത് ക്ളാസ് പൂര്‍ത്തീകരിച്ചവരെയുമാണ് ഉള്‍പ്പെടുത്തുന്നത്. ആദ്യ ബാച്ച് ഏപ്രില്‍ ആദ്യവാരവും രണ്ടാമത്തെ ബാച്ച് മെയ് ആദ്യവാരവും ആരംഭിക്കും. മാര്‍ച്ച് 27 ന് രാവിലെ 10 മണിക്ക് അഡ്മിഷന്‍ ആരംഭിക്കും. രക്ഷിതാക്കള്‍ കുട്ടികളുടെ സ്കൂള്‍ ഐ.ഡി.കാര്‍ഡും ഫോട്ടോയുമായി വരണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും അഡ്മിഷന്‍. കൂടുതല്‍ വിവരം മ്യൂസിയം ഓഫീസിലും 04712306024, 2306025 ഫോണ്‍ നമ്പരുകളിലും ലഭിക്കും

No comments:

Get Blogger Falling Objects