Friday, March 16, 2012

783.റോഡപകടങ്ങള്‍ കുറക്കുന്നതിന് : പരിശോധന കര്‍ശനമാക്കി





റോഡപകടങ്ങള്‍ കുറക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. അശ്രദ്ധമായും അപകടകരമായും മദ്യപിച്ചും മൊബൈല്‍ഫോണ്‍ വിളിച്ചും വാഹനം ഓടിക്കുന്നവര്‍ക്കൈതിരെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 19 പ്രകാരം ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇരുചക്രവാഹന യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം. അമിതവേഗതയും അപകടകരമായ രീതിയിലുള്ള ഓവര്‍ടേക്കിംഗും പാടില്ല. സീറ്റ്ബെല്‍റ്റ് ധരിക്കണം. വാഹനത്തിന്റെ രേഖകള്‍ സൂക്ഷിക്കണം. ആല്‍ക്കോമീറ്ററുപയോഗിച്ച് , മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇതുപ്രകാരം 114 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects