Tuesday, March 20, 2012

790.സ്കൂളുകളില്‍ പാര്‍ലമെന്ററി ലിറ്ററസി ക്ളബ്ബുകള്‍





വിദ്യാര്‍ത്ഥികളില്‍ പാര്‍ലമെന്ററി അവബോധം വളര്‍ത്തുന്നതിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാര്‍ലമെന്ററി ലിറ്ററസി ക്ളബ്ബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി അഫയേഴ്സ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഗവേണിങ് ബോഡി യോഗത്തിലാണ് തീരുമാനം. 2012-13 വര്‍ഷം 300 സ്കൂളുകളില്‍ ലിറ്ററസി ക്ളബ്ബുകള്‍ ആരംഭിക്കും. ഓരോ ജില്ലയിലും കുറഞ്ഞത് 20 സ്കൂളുകളില്‍ ക്ളബ് രൂപീകരിക്കും. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കും. ക്ളബ്ബ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി മാര്‍ച്ച് 23-ന് ആരംഭിക്കും. പാര്‍ലമെന്ററി പ്രവര്‍ത്തനവും വികസന പ്രവര്‍ത്തനങ്ങളും നേരിട്ട് പഠിക്കുന്നതിന് 10 എം.എല്‍.എമാരുടെ രണ്ട് സംഘങ്ങള്‍ ചൈന സന്ദര്‍ശിക്കും. പാര്‍ലമെന്ററി ഇന്‍സ്റിറ്റ്യൂട്ട് ബോര്‍ഡ് അംഗങ്ങള്‍ കൂടിയായ എം.എല്‍.എ.മാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.ശിവദാസന്‍ നായര്‍, പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഐ ആന്റ് പി.ആര്‍.ഡി സെക്രട്ടറി ടി.ജെ.മാത്യു പങ്കെടുത്തു.

No comments:

Get Blogger Falling Objects