Tuesday, March 20, 2012

791.സ്കൂളുകളില്‍ നീന്തല്‍ പരിശീലനത്തിന് ദുരന്തനിവാരണ അതോറിറ്റി പദ്ധതി





സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണങ്ങളും മറ്റ് അപകട മരണങ്ങളും നിയന്ത്രിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുവാനും ലക്ഷ്യമിട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നു. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുക, വിവിധ ദുരന്തങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും കുട്ടികള്‍ക്ക് അവബോധം നല്‍കുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ ക്ളബ്ബുകള്‍ കേന്ദ്രീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുളള ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളള സന്നദ്ധ സംഘടനകള്‍ സെക്രട്ടറി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, പബ്ളിക് ഓഫീസ്, തിരുവനന്തപുരം ഫോണ്‍ 0471-2335185/2324120 എന്ന വിലാസത്തില്‍ മാര്‍ച്ച് 30ന് മുമ്പ് ബന്ധപ്പെടണം

No comments:

Get Blogger Falling Objects