Thursday, March 22, 2012

795.സൌജന്യ യോഗ പ്രകൃതി ചികിത്സാ സെമിനാറും പ്രകൃതി ഭക്ഷ്യമേളയും





ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന സൌജന്യ യോഗ-പ്രകൃതി ചികിത്സാ സെമിനാറും പ്രകൃതി ഭക്ഷണമേളയുമായ നിസര്‍ഗ് 2012 മാര്‍ച്ച് 23, 24, 25 തീയതികളില്‍ വര്‍ക്കല പ്രകൃതി ചികിത്സാ ആശുപത്രിയില്‍ നടക്കും. 23-ന് തീയതി വൈകുന്നേരം 3.30-ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.അനിത ജേക്കബ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഡോ.വി.എന്‍.ഗോപിനാഥന്‍, ഡോ.റ്റി.റ്റി.കൃഷ്ണകുമാര്‍ വര്‍ക്കല ഗവ.പ്രകൃതി ചികിത്സാ ആശുപത്രി ചാര്‍ജ്ജ് മെഡിക്കല്‍ ആഫീസര്‍ ഡോ.കെ.ആര്‍.ജയ കുമാര്‍, മെഡിക്കല്‍ ആഫീസര്‍മാരായ ഡോ.മേഴ്സി സാറാ തോമസ്, ഡോ.ബി.ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നാലാഞ്ചിറ ബദനി പ്രകൃതി ചികിത്സാ യോഗ ഡയറക്ടര്‍ ഡോ.ഫിലിപ് നേരി പ്രകൃതി ചികിത്സാ യോഗയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ സെമിനാര്‍ 24 -ന് രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.കെ.സുന്ദരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അമിത രക്തസമ്മര്‍ദം, ഹൃദ്യോഗം, ശ്വസകോശ രോഗങ്ങള്‍, 25-ന് പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ആഹാരരീതി, ചികിത്സാ, യോഗാ വിധികള്‍ എന്നിവയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ക്ളാസുകളും തത്സമയ യോഗാ പ്രദര്‍ശനവും ഉണ്ടാവും. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്ളാസുകള്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണം. ഉച്ചഭക്ഷണം സൌജന്യം. നിസര്‍ഗ് 2012-ന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി പൂനെയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി ഭക്ഷ്യമേളയും സംഘടിപ്പിക്കും. 100 ലേറെ ആരോഗ്യദായക ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാവും. നിസര്‍ഗ് 2012-ന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കായി ചിത്രരചന-ഉപന്യാസ രചന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ക്കും രജിസ്ട്രേഷനും 0470-2612733 (രാവിലെ 10 മുതല്‍ നാല് വരെ) നമ്പരില്‍ ബന്ധപ്പെടണം.

No comments:

Get Blogger Falling Objects