Tuesday, March 20, 2012

794.ശ്രീമതി ജെ ലളിതാംബികയുടെ വ്യക്തിത്വവികസന ഗ്രന്ഥം (പുസ്തകപരിചയം )

പുസ്തകത്തിന്റെ പേര്‍ : കളിയും കാര്യവും 

പ്രസാധകര്‍ : ഏച്ച് ഏന്‍ഡ് സി 

ഗ്രന്ഥകാരിയെക്കുറിച്ച് :

തിരുവനന്തപുരത്ത് 1942 ല്‍ ജനനം
ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം
ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ബി എ കരസ്ഥമാക്കി
1966ല്‍ ഐ എ എസ്സില്‍ പ്രവേശിച്ചു.
ജില്ലാ കളക്ടറായും വിവിധ വകുപ്പുകളുടെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചു.


പ്രസിദ്ധീകരിച്ച പ്രധാനകൃതികള്‍ :

നര്‍മ്മസല്ലാപം , മുള്ളും മലരും
ഭര്‍ത്താവ് : കെ . മോഹനചന്ദ്രന്‍ .ഐ .എ സ് ( റിട്ട )
മക്കള്‍ : അരവിന്ദ് , അപര്‍ണ്ണ

വിലാസം :

അഭിലാഷ്
ഗോള്‍ഫ് ലിംഗ്സ് റോഡ്
കവടിയാര്‍
തിരുവനന്തപുരം -695003
ഫോണ്‍ - 0471 - 2435471

പുസ്തകത്തെക്കുറിച്ച് :

1.ഒരു പുതിയ സ്ഥലത്ത് താമസിക്കുവാനെത്തുമ്പോള്‍ അവിടുത്തെ ഭാഷ അറിഞ്ഞാല്‍ നാട്ടുകാരുടെ ഇടയില്‍ സ്വീകാര്യതയും അംഗീകാരവും കിട്ടുവാനെളുപ്പമാണ് . ഇതുകൊണ്ടാണ് അന്യസംസ്ഥാനക്കാരായ ഐ എ എസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന
സംസ്ഥാനങ്ങളിലെ ഭാഷ പഠിച്ച് പരീക്ഷയും ജയിക്കണം എന്ന് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നത് . ഭാഷ അറിഞ്ഞാല്‍ മാത്രമേ ഒരു ഉദ്യോഗസ്ഥന് നാട്ടുകാരുമായി നേരിട്ട് ബന്ധപ്പെട്ട് ആരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

2.തലക്കുഭാരമില്ലാത്ത എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍ ? ഒന്നുകില്‍ അധികാരത്തിന്റെ അഥവാ ഉദ്യോഗത്തിന്റെ ഭാരം അല്ലെങ്കില്‍ പാണ്ഡിത്യത്തിന്റെ അഥവാ സമ്പത്തിന്റെ , കുടുംബപാരമ്പര്യത്തിന്റെ . മറ്റുള്ളവരേക്കാള്‍ അല്പം സാമര്‍ത്ഥ്യം കൂടുതലുള്ളവര്‍ക്ക്
ഞാനെന്ന ഭാവം

3.ഭാര്യയേയോ ഭര്‍ത്താവിനേയോ വിഷമിപ്പിക്കേണ്ട എന്നുകരുതി ഗൌരവമുള്ള കാര്യങ്ങള്‍ ഒരിക്കലും ഒളിപ്പിച്ചുവെക്കരുത് . കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് ഇതില്‍ ഏറ്റവും പ്രാധാന്യം . കുടുംബാംഗങ്ങളുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടിയെങ്കിലും
ഭാര്യ അറിയാതെ ഭര്‍ത്താവ് കടം വാങ്ങിക്കൂട്ടരുത് . ഭര്‍ത്താവിന്റെ ശമ്പളത്തിലെ പിടുത്തങ്ങളൊക്കെയും ഭാര്യ അറിഞ്ഞിരിക്കണം .
ഇതുപോലെ തന്നെ ക്ലാസില്‍ കയറാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുന്ന കോളേജുകുമാരനായ മകന്റെ സ്വഭാവത്തിലെ മാറ്റത്തെക്കുറിച്ചൂം അനഭിലഷണീയമായ പ്രേമബന്ധത്തില്‍ കുടുങ്ങിയിരിക്കുന്ന മകളുടെ പ്രശ്നവും ഭര്‍ത്താവിനെ വിഷമിപ്പിക്കേണ്ട
എന്നുകരുതി ഭാര്യ ഒരിക്കലും ഒളിപ്പിച്ചൂവെക്കരുത് .

4.എന്റെ കഥ കേട്ടുകഴിയുമ്പോള്‍ ആന്റി പറയും വിവാഹമോചനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള കാരണങ്ങള്‍ല്‍ പിശുക്കുകൂടി ഉള്‍പ്പെടുത്തണമെന്ന് . പിശുക്ക് സ്വഭാവം കാരണം അങ്ങേര്‍ക്ക് എന്നെ സ്നേഹിക്കുവാന്‍ കൂടി സാദ്ധ്യമല്ല . കൈയ്യിലെ പണം ചെലവാകാന്‍ ഞാനും ഒരു കാരണമാകുമല്ലോ .പുള്ളിക്ക് സ്നേഹം പണത്തൊട് മാത്രം . പിന്നെ തന്നോടും . കല്യാണം കഴിക്കാമെന്നു തീരുമാനിച്ചതുതന്നെ കുറേ സ്വര്‍ണ്ണവും എന്റെ ഷെയറിലെ സ്വത്തും കിട്ടുമെന്ന് കരുതിയായിരിക്കണം.

5. സമ്പാദിക്കുവാനുള്ള മോഹം രോഗത്തിന്റെ വക്കോളമെത്തുന്ന അവസ്ഥയുണ്ട് . ചിലര്‍ നല്ലഭക്ഷണം കഴിക്കാതെയും സുഖസൌകര്യങ്ങളൊന്നും അനുഭവിക്കാതെയും ഭാവിയിലേക്കുവേണ്ടി സമ്പാദിക്കുന്നു. പക്ഷെ , ആ ഭാവി എത്തുന്നതിനുമുമ്പേതന്നെ
അയാളുടെ മരണം സംഭവിച്ചെന്നുവരാം . വര്‍ഷങ്ങളിലെ കഷ്ടപ്പാടിലൂടെ ഉണ്ടാക്കിയ പണം പലപ്പോഴും മക്കള്‍ ധൂര്‍ത്തടിക്കുന്നതു കണ്ടിട്ടുണ്ട് .

6. അനാവശ്യമായ ധൂര്‍ത്തുപോലെ ഒഴിവാക്കപ്പെടേണ്ട ഒന്നാണ് ലുബ്ദും . പണത്തോടും സമ്പാദ്യത്തിനോടും അത്യാര്‍ത്തിയായാല്‍ മനുഷ്യബന്ധങ്ങള്‍ പോലും വിസ്മരിക്കപ്പെട്ടുപോകും . . മധുവിധുകാലത്തുപോലും നവവധുവിനേക്കാള്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളെ
സ്നേഹിക്കുന്ന പുരുഷനുമൊത്ത് ഒരു പെണ്‍കുട്ടി ജീവിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവളെ കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല.

7.ഭര്‍ത്താവിന് സ്വൈരം കൊടുക്കാത്ത ഭാര്യയും ഭാര്യക്ക് സ്വൈര്യം കൊടുക്കാത്ത ഭര്‍ത്താവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ് .

8.വിവാഹത്തിനു മുന്‍പ് വരനും വധുവിനും മാത്രമല്ല രണ്ടുപേരുടെ അച്ഛനമ്മമാര്‍ക്കുകൂടി ഒരു മനശ്ശാസ്ത്രവിധഗ്ദ്ധന്റെ കൌണ്‍സലിംഗ് കൊടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു.

9.ചിലകുട്ടികള്‍ക്ക് കാണുന്ന സാധനങ്ങളൊക്കെ തനിക്ക് വേണം എന്നുപറഞ്ഞ് ശാഠ്യം പിടിക്കുന്ന സ്വഭാവമുണ്ട് . അന്യവീടുകളിലിരിക്കുന്ന സാധനങ്ങളും അവിടത്തെ കളിപ്പാട്ടങ്ങളും നമുക്ക് എടുക്കുവാന്‍ പാടില്ല എന്നാദ്യമേ തന്നെ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കണം .

10.ഒരു സ്കൂളിലെ രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ പരാതിപ്പെടുന്നത് കേട്ടു. “ കളഞ്ഞുപോയ സാധനങ്ങള്‍ കണ്ടുപിടിക്കുവാന്‍ കുട്ടികള്‍ മെനക്കെടുന്നില്ല . ആഫീസ് റൂമില്‍ രണ്ട് അലമാരകള്‍ നിറയെ വിലകൂടിയ പേനകളും കുടകളുമാണ് . തന്റെ കളഞ്ഞുപോയ കുടയോ പേനയോ കൂട്ടത്തിലുണ്ടോ എന്ന് നോക്കാന്‍ ഒരു കുട്ടിയും അന്വേഷിച്ചു വരുന്നില്ല കാരണം വ്യക്തമാണ്. എന്തുസാധനവും കുട്ടി  കളഞ്ഞെന്നു പറഞ്ഞാല്‍ ഒരു ചോദ്യവും ചോദിക്കാതെ മാതാപിതാക്കള്‍ പുതിയത് വാങ്ങിക്കൊടുക്കും .

11.നിങള്‍ക്കും മറ്റുള്ളവര്‍ക്കും ഇളിഭ്യരാകേണ്ട ചുറ്റുപാട് ഒഴിവാക്കുവാനായി ഓര്‍ക്കുക . - പെരുമാറ്റച്ചട്ടങ്ങളിലെ പാഠം ഒന്ന് .. നേരത്തെ അടുത്ത് പരിചയമില്ലാത്തവരെ കാണുമ്പോള്‍ സ്വയം പേരുപറഞ്ഞ് പരിചയപ്പെടുത്തുക.

12.അഞ്ചുമീറ്റര്‍ സാരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൂരീദാര്‍ വളരെ സൌകര്യപ്രദമായ വേഷമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല . എങ്കിലും നമ്മുടെ ഇപ്പോള്‍ ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും കഴിഞ്ഞ വല്യമ്മമാരും അമ്മൂമ്മമാരും ഒക്കെ ചൂരിദാറിലേക്കു കടക്കുന്ന കാ‍ഴ്ച

ചിലപ്പോള്‍ അസ്വാസ്ഥ്യം ഒഴിവാക്കുന്നു. യാഥാര്‍ത്ഥിക മനോഭാവത്തില്‍ നിന്ന് പുറത്തുചാടാനുള്ള വൈമുഖ്യം കൊണ്ടാകണം ഇങ്ങനെ തോന്നുന്നത് . പെന്‍ഷനാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു ഉന്നത് ഉദ്യോഗസ്ഥയെ പെട്ടെന്നൊരു ദിവസം ചൂരിദാറില്‍
കണ്ടപ്പോള്‍ എനിക്കാദ്യം ആളെ മനസ്സിലായില്ല . അടുത്ത കാലത്ത് നാട്ടിലെ ഒരു വീട്ടില്‍ സൌഹൃദ സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ കല്യാണപ്രായമെത്തിയ മകനും അമ്മയും അമ്മൂമ്മയും ചൂരിദാറില്‍ . കുടുംബത്തില്‍ മാത്രമല്ല ജോലിസ്ഥലങ്ങളിലും ചൂരിദാര്‍ സമത്വം
കൊണ്ടുവന്നിട്ടുണ്ട് .

13.മറ്റ് രാജ്യക്കാരുടെ മുമ്പില്‍വെച്ച് നമ്മുടെ നാടിനെ ഇടിച്ചൂതാഴ്ത്തി സംസാരിക്കുന്നത് ഒരു വിനോദമായി ചിലര്‍ കണക്കാക്കാറുണ്ട് . നമ്മുടെ അമ്മയെ നാം ബഹുമാനിച്ചാല്‍ മാത്രമേ മറ്റുള്ളവരും ആദരവോടെ പെരുമാറുകയുള്ളൂ.

14.അടുത്ത കാലത്തായി നമ്മുടെ ജീവിതത്തെ ആകെ സ്വാധീനിച്ച ഉപഭോഗസംസ്കാരമാണ് ഷോപ്പിംഗ് മാനിയയുടെ പ്രധാനകാരണം . കാണുന്നതെല്ലാം വാങ്ങിക്കൂട്ടാനുള്ള അത്യുല്‍ക്കടമായ അഭിലാഷം ഒരു രോഗത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നു .

15. തങ്ങളുടെ പ്രസംഗം കഴിഞ്ഞാല്‍ ചിലര്‍ സ്റ്റേജിലിരുന്ന് ഉറക്കെ സംസാരിക്കുവാന്‍ തുടങ്ങും . മറ്റുള്ളവരുടെ പ്രസംഗം അവര്‍ കേള്‍ക്കാന്‍ മെനക്കെടമെന്നില്ല എന്ന മര്യാദകേടിനു പുറമെ പ്രാസംഗികന്റെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യും . വേദിയിലിരിക്കുന്നവരെ
പ്രസംഗം കേള്‍ക്കുവാന്‍ അനുവദിക്കുകയുമില്ല. തൊട്ടടുത്തിരിക്കുന്ന ചിലര്‍ ഉറക്കെ സംസാരിക്കുമ്പോള്‍ പ്രസംഗിക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രാസംഗികന് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും .

16.ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അവരില്‍ പലരേയും ബാധിക്കുന്ന സുഖക്കേടാണ് സൂപ്പര്‍ വുമണ്‍ സിന്‍‌ഡ്രോം . ഏറ്റവും മിടുക്കനായ സഹപ്രവര്‍ത്തകനെപ്പോലെ ജോലിചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. തികച്ചും സ്വാഭാവികം . സ്ത്രീ എന്നുപറഞ്ഞ് ആരും നിങ്ങളെ മോശക്കാരായി കാണരുതല്ലോ .  ഉദ്യോഗസ്ഥ ആണെങ്കിലും ഏറ്റവും കാര്യക്ഷമയുള്ള വീട്ടമ്മയാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു.അതിനുവേണ്ടി മുഴുവന്‍ സമയ വീട്ടമ്മയേയും കടത്തിവെട്ടണമെന്നാണ് നിങ്ങളുടെ ഉന്നം . അങ്ങനെ ചുരുക്കത്തില്‍ എപ്പോഴും ടെന്‍ഷന്‍ . ഒടുവില്‍ രക്ത സമ്മര്‍ദ്ദവും ഡിപ്രഷനും ആയിരിക്കും ഫലം .  നമ്മുടെ കഴിവിനൊത്ത്
ജോലിചെയ്യുവാന്‍ ആഗ്രഹിക്കുക . ബാക്കിയുള്ളവരുടെ മുന്നില്‍ പ്രകടനത്തിന്റെ ആവശ്യം ഒന്നും ഇല്ല . നിങ്ങളെ സൂപ്പര്‍ വുമണ്‍  സിന്‍ഡ്രോമിലേക്കു നയിക്കുന്ന ഉത്തരവാദിത്തം ഒരു പരിധിവരെ ഭര്‍ത്താക്കന്മാരുടേതാണ് എന്ന് സമ്മതിക്കുന്നു.

17.വിഭിന്ന സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന രണ്ടുപേര്‍ ഒരു സുപ്രഭാതത്തില്‍ ബാക്കി ജീവിത കാലം മുഴുവന്‍ ഒരുമിച്ചു കഴിയുവാന്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും . ഇലക്കും മുള്ളിനും കേടില്ലാതെ അവ പരിഹരിക്കുവാന്‍
കഴിയൂന്നതിലാണ് ദാമ്പത്യത്തിലെ ജിവിത രഹസ്യം . പരസ്പരം വഴക്കുകൂടാനിടയുള്ള സന്ദര്‍ഭം മനസ്സിലാക്കി അവ മനഃപ്പൂര്‍വം ഒഴിവാക്കുവാന്‍ ശ്രമിക്കണം . മിക്കപ്പോഴും പുരുഷന്മാര്‍ക്ക് വിരോധമുള്ള ഏര്‍പ്പാടാണ് ഷോപ്പിംഗ് . ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ അദ്ദേഹത്തിനേയും കൊണ്ടെ തുണിക്കടയിലും ഫാന്‍സി സ്റ്റോറിലും പോകുകയുള്ളൂ എന്ന് ഭാര്യ നിര്‍ബ്ബന്ധം പിടിക്കരുത് .

18.ദാമ്പത്യജീവിതത്തില്‍ അപസ്വരം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇനം ഞാന്‍ ഒടുവിലത്തേക്ക് മാറ്റിവെച്ചിരിക്കയായിരുന്നു . അതാണ് ഭാര്യവീട്ടുകാരേയും ഭര്‍ത്താവിന്റെ ബന്ധുക്കളേയും കുറ്റപ്പെടുത്തല്‍ . മകന്‍ പഠിത്തത്തില്‍ മോശമാണെങ്കില്‍ അത് ഭാര്യയുടെ
അനിയന്മാരെ കണ്ട് പഠിച്ചത് . മകള്‍ തന്റേടിയായി വരുന്നത് അത് ഭര്‍ത്താവിന്റെ ചേട്ടന്റെ മകളുടെ കൂട്ടുകെട്ട് കാരണം . ഭര്യയുടേയും
ഭര്‍ത്താവിന്റേയും സാമ്പത്തിക നില രണ്ടുതട്ടിലാണെങ്കില്‍ കുറ്റപ്പെടുത്തലിനു മൂര്‍ച്ചകൂടും. ഭാര്യയുടെ അച്ഛന്റേത് കൈക്കൂലിപ്പണം എന്ന്
ഭര്‍ത്താവ് . ആ പണം കൊണ്ടല്ലേ നിങ്ങളുടെ അനിയത്തിക്ക് ഭര്‍ത്താവിനെ വാങ്ങിയത് എന്ന് ഭാര്യ . ഭാര്യയുടെ അച്ഛനമ്മമാര്‍ രണ്ടുമൂന്നു ദിവസത്തേക്ക് വിരുന്നിനു വരുമ്പോള്‍ ഭാര്യയുടെ സല്‍ക്കാരം കണ്ട് ഭര്‍ത്താവിന്  ഈര്‍ഷ്യ . നിങ്ങളുടെ അമ്മയെ ഞാന്‍ ദിവസവും സഹിക്കുന്നതിന് നോബല്‍ സമ്മാനം തരണമെന്ന് ഭാര്യ .

19. സന്തുഷ്ടമായ കുടുംബജീവിതത്തിന് ഏറ്റവും പ്രധാനം അച്ഛനമ്മമാര്‍ മക്കളുടെ മുന്നില്‍‌വെച്ച് വഴക്കുകൂടരുത് . അച്ഛനും അമ്മയും ഒന്നാണ് എന്ന ബോധം മക്കള്‍ക്ക് ഉണ്ടാകണം . ഭര്‍ത്താവും ഭാര്യയും പിണങ്ങിനിന്ന് കുട്ടികളേയും ഭിന്നിപ്പിച്ച് തങ്ങളുടെ വശം ചേര്‍ക്കുന്നത് കുടുംബാന്തരീക്ഷത്തിന് ദോഷം ചെയ്യും . മാത്രമല്ല കുട്ടികളുടെ മാനസീകാരോഗ്യം തകര്‍ക്കുകയും ചെയ്യും . ഭാര്യയും ഭര്‍ത്താവും, തമ്മിലുള്ള വഴക്ക് ഒരു ദിവസത്തില്‍ കൂടുതലാവാന്‍ അനുവദിക്കരുത് . ഉറങ്ങുന്നതിനു മുന്‍പ് അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ക്കുവാന്‍ ശ്രമിക്കണം .

20. ഓഫീസിലെ അന്തരീക്ഷം മോശമായാലും പണത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ബന്ധുക്കള്‍ വിമര്‍ശിച്ചാലും ഭാര്യയും ഭര്‍ത്താവും കുട്ടികളും ഒരു മിച്ച് നിന്നാല്‍ നമ്മുടെ വീട്ടിലേക്ക് സ്വര്‍ഗ്ഗം ഇറങ്ങിവരില്ലേ .
21. റിട്ടയര്‍മെന്റ് കാലം സാര്‍ത്ഥകമാക്കാന്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്യണം . ഓദ്യോഗികകാലത്തെ തിരക്കുകാരണം ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്ത കാര്യങ്ങളൊക്കെ ചെയ്യാനും ആസ്വദിക്കാനും കിട്ടുന്ന അവസരമാണിത് . പുതിയ വിദ്യ
അഭ്യസിക്കുവാന്‍ പ്രായം തടസ്സമാകേണ്ട കാര്യമില്ല . റിട്ടയര്‍മെന്റ്  ചെയ്തതിനുശേഷം പെയിന്റ് ബ്രഷ് കയ്യിലെടുത്ത് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ എക്സിബിഷനുകളില്‍ പങ്കെടൂത്തുവരുന്നവര്‍ തിരുവനന്തപുരത്തുതന്നെയുണ്ട് .പണ്ട് വായിച്ച് വളരെ ഇഷ്ടപ്പെട്ട
പുസ്തകങ്ങളുടെ പുനര്‍ വായന ആകാം . കൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് വീ‍ട്ടുമുറ്റത്തോ ടെറസ്സിലോ പൂന്തോട്ടമോ മലക്കറിത്തോട്ടമോ ഒരുക്കാം .  സമൂഹത്തില്‍ നമ്മെക്കാള്‍ നിര്‍ഭാഗ്യവാ‍ന്മാരായ ആളുകളെ സഹായിക്കുവാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ പ്രവര്‍ത്തനമേഖലക്ക് അതിരുകളീല്ല . സാമ്പത്തിക സഹായം തന്നെ ആകണമെന്നില്ല . വൃദ്ധഭവനങ്ങളിലും അനാഥാലയങ്ങളിലും
ഒറ്റപ്പെട്ട് കഴിയുന്ന അനേകം നിര്‍ഭാഗ്യവാന്മാരുണ്ട് . അവരോടൊപ്പം കുറച്ച് കാലം ചെലവഴിക്കാനുള്ള മനഃസ്ഥിതി ഉണ്ടായാല്‍ അത് അവര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും . പേരക്കുട്ടികളെ വളര്‍ത്താന്‍ സഹായിക്കുക മനസ്സിന് പ്രത്യേകം ആനന്ദം തരുന്ന
അനുഭവമാണ് . ചുമതലകളില്ലാതെ സ്നേഹവും വാത്സല്യവും മൊത്തമായി വാരിക്കോരികൊടുക്കാം എന്നതാണ് അപ്പൂപ്പനും അമ്മുമ്മക്കുമുള്ള വിശേഷഭാഗ്യം .
22.

No comments:

Get Blogger Falling Objects