Friday, March 23, 2012

802.ഡോക്ടര്‍ പി എ ലളിതയുടെ പ്രതിഭകളുമായുള്ള അഭിമുഖങ്ങള്‍ ( പുസ്തകപരിചയം)




പുസ്തകത്തിന്റെ പേര്‍ : മുഖങ്ങള്‍ അഭിമുഖങ്ങള്‍ 
ഗ്രന്ഥകാരി : ഡോ.പി.എ.ലളിത 
പ്രസാധകര്‍ : papirus books
ഗ്രന്ഥകാരിയെക്കുറിച്ച് : 
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശി .
ഇപ്പോള്‍ കോഴിക്കോട് നടക്കാവില്‍ താമസിക്കുന്നു.
എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍ .
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വനിതാ വിഭാഗത്തിന്റെ സ്ഥാപക ചെയര്‍ പേഴ്‌സണ്‍ . ഐ .എം .എ കൊഴിക്കോട് ബ്രാഞ്ച് സെക്രട്ടറി , അബലാ മന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍ പേഴ്‌സണ്‍ , ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഐ .എം .എ യുടെ ദേശീയ വനിതാ  വിഭാഗത്തിന്റെ  സ്റ്റാന്‍ഡിംഗ് കമ്മറ്റി മെമ്പര്‍ , കുട്ടികളുടെ കാന്‍സര്‍ ചികിത്സാ സഹായ സംഘടനയായ സ്കാര്‍ഫിന്റെ പ്രസിഡണ്ട് ,  `നമ്മുടെ ആരോഗ്യം` മാസികയുടെ ഉപദേശക സമിതി അംഗം
മറ്റു കൃതികള്‍ :
മനസ്സിലെ കയ്യൊപ്പ് , പറയാനുണ്ടേറെ , മരുന്നുകള്‍ക്കപ്പുറം ,
ഭര്‍ത്താവ് :
യൂറോളജിസ്റ്റും ട്രാന്‍സ്‌പ്ലാന്റ് സര്‍ജനുമായ ഡോ.വി.എന്‍ .മണി .
മകള്‍ : ഡോ. മിലി
ജാമാതാവ് : ബസന്ത്
വിലാസം :
അമ്പിളി , നടക്കാവ് ക്രോസ് റോഡ് , കോഴിക്കോട് -11
ഫോണ്‍ : 0495- 2768771 .
മൊബൈല്‍ : 9846095970
പുസ്തകത്തെക്കുറിച്ച് :
1.പങ്കജ് ദാസ് , പ്രവീണ്‍ തൊഗാഡിയ , കെ.ടി മുഹമ്മദ് , എം.വി.ദേവന്‍ , എം.ജി.എസ് . നാരായണന്‍ ,ബാ‍ലചന്ദ്രന്‍ ചുള്ളിക്കാട് , നമ്പൂതിരി , കൈതപ്രം , യു.എ .ഖാദര്‍ , ജി വേണുഗോപാല്‍ , പി.ടി .ഉഷ , എസ് ജാനകി , പി വത്സല , ലീലാ മേനാന്‍ , സി.കെ .ജാനു , രേവതി , കെ.അജിത , ഡോ . ജയലക്ഷ്മി . എന്നിവരുമായുള്ള അഭിമുഖങ്ങള്‍ .
2.തീവ്രവാദി പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നല്ലൊരു നേതൃനിരയോ വ്യക്തമായ ലക്ഷ്യബോധമോ ഇല്ലായിരുന്നു എന്നതാണ് സത്യം . നാട്ടില്‍ നടമാടുന്ന ദുഷിച്ച സാമൂഹ്യവ്യവസ്ഥിതിയോടുള്ള പോരാട്ടം ; അത് വഴി നാടിന് നന്മയുണ്ടാകുമെന്ന ആഗ്രഹം . ഇവയോക്കെയായിരുന്നു വിപ്ലവ പ്രസ്ഥാനത്തിന്റെ പിന്നില്‍ . പക്ഷെ ഒന്നും നടന്നില്ല . ജനങ്ങള്‍ ആത്യന്തികമായി ശാന്തിയാണ് ആഗ്രഹിക്കുന്നത് . നന്മയിലേക്കുള്ള മാര്‍ഗ്ഗമെന്ന നിലയില്‍പോലും കൊടും ക്രൂരത ജനങ്ങളെ മടുപ്പിക്കും . ഏതൊരു രാജ്യത്തിന്റേയും അവസാനത്തെ ഹിതമാണ് യുദ്ധം. ഏറ്റവും ആദ്യം അവസാനിപ്പിക്കാനാഗ്രഹിക്കുന്നതും യുദ്ധം തന്നെ . പക്ഷെ തീവ്രവാദികളുടെ ആദ്യത്തെ ഓപ്പ്ഷന്‍ യുദ്ധം തന്നെയാണ് .
3.അവകാശത്തെക്കുറീച്ച് പഠിപ്പിക്കുന്നിടത്തോളം കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെപ്പറ്റിയും കൂടി പഠിപ്പിക്കുവാന്‍ മറന്നുപോയി തൊഴിലാളി പ്രസ്ഥാനങ്ങള്‍ . ഈ അവസ്ഥ രാജ്യപുരോഗതിക്ക് വിഘാതമായിട്ടുണ്ട് എന്നത് തീര്‍ച്ചയാണ് . പഴയതുപോലെയുള്ള മുതലാളി തൊഴിലാളി ബന്ധങ്ങള്‍ അല്ല ഇപ്പോഴുള്ളത് . തൊഴിലാളി തന്റെ ഊര്‍ജ്ജവും തന്നെതന്നെയും മുതലാളിക്കുവില്‍ക്കുന്നു എന്ന തോന്നലായിരുന്നു പണ്ട് . പക്ഷെ , ഇപ്പോള്‍ തോഴിലാളി ഒഴിച്ചുകൂടാന്‍ പറ്റാത്ത ശ്ക്തിയാണെന്ന തോന്നല്‍ തൊഴിലുടമക്കുണ്ട് . അവരുടെ ക്ഷേമം നല്ല നില തുടങ്ങിയവ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും  തൊഴിലുടമക്കറിയാം . അതുപോലെ തൊഴിലുടമയുടെ മൂലധനം ഏറ്റവും പ്രധാനമാണെന്ന് തൊഴിലാളിയും തിരിച്ചറിഞ്ഞിരിക്കുന്നു . ഈ തിരിച്ചറിവാണ് ചൈനയെപ്പോലെയുള്ള രാജ്യങ്ങളുടെ അഭിവൃദ്ധിക്ക് കാരണം .
4.ഒരു സ്ത്രീയുടെ കണ്ണീരില്‍ നിന്നു ജന്മംകൊണ്ട ബുദ്ധമതം എങ്ങനെ അഹിംസയുടെ മതമാവും ? സ്നേഹത്തിന്റെ മതമാവും ?
ഒരു ഡോക്ടറോട് ഭാര്യ പറയുന്നു “ ഇന്നുമുതല്‍ രോഗിയെ പരിശോധിക്കരുത് ? ഡോക്ടര്‍ എന്തുചെയ്യും ? ഭാര്യയെ ഉപേക്ഷിക്കും അത്രതന്നെ . സാമുഹിക പ്രതിബദ്ധതയുള്ള ഡോക്ടര്‍ക്ക് അങ്ങനെയേ ചെയ്യാനാവൂ . ഒരു തത്വജ്ഞാനിയും ഡോക്ടറും ഇക്കാര്യത്തില്‍ ഒരുപോലെതന്നെ . അവരുടെ സിദ്ധാന്തങ്ങളാണ് അവര്‍ക്ക് ഏറ്റവും വലുത് . കുടുംബമല്ല . പിന്നെ ബുദ്ധന്‍ ഒരിക്കലും വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചയാളല്ല . പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിച്ചത് . കുട്ടിയുണ്ടാവുകയും ചെയ്തു.അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടവും നോക്കണമല്ലോ ? യശോധര ബുദ്ധനെ സ്നേഹിക്കുകയായിരുന്നില്ല മറിച്ച് കൈവശപ്പെടുത്തുകയായിരുന്നു.യഥാര്‍ത്ഥസ്നേഹമായിരുന്നെങ്കില്‍ ബുദ്ധനെ ബുദ്ധന്റെ പാട്ടിനുവിട്ടേനെ അവര്‍ .
5.ബുദ്ധമതത്തിന്റെ സത്ത ശാസ്ത്രമാണ് .അഹിംസ ആ മതത്തിന്റെ ഒരു ഭാഗം മാത്രമാണ് .
6.ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും വഴക്കുണ്ടാക്കുന്നുവെക്കുക . പൊതുവെ പറയുന്നത് അതൊരു സ്വകാര്യപ്രശ്നമാണ് . അതില്‍ നമ്മള്‍ ഇടപെടേണ്ട എന്നാണ് . ഈയൊരു സമീപനം വളരെയധികം സ്ത്രീ പീഡനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട് . വീട്ടിലാണെങ്കിലും പുറത്താണെങ്കിലും സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് ഒരു സാമൂഹ്യപ്രശ്നം തന്നെയാണ് .
6.ഇപ്പോഴത്തെ കുട്ടികള്‍ പഴയതുപോലെയല്ല . ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട് ചെയ്യൂന്ന കോമണ്‍ റൂമില്‍ പതിനഞ്ചോളം പേരുണ്ടാവും .സൌകര്യങ്ങള്‍ തീരെ കുറഞ്ഞ മുറി , ബാത്ത് റൂമുകളുടെ ശോച്യാവസ്ഥ . ഇവയോടൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് ചേര്‍ന്നുപോകാന്‍ സാധിക്കുന്നില്ല . ഞങ്ങളെല്ലാം പഠിച്ചിരുന്നപ്പോള്‍ ഇതുതന്നെയായിരുന്നു സ്ഥിതി . പക്ഷെ , കൂട്ടൂകുടുംബത്തി നിന്ന് വന്നിരുന്ന കുട്ടികള്‍ ഏത് പ്രതികൂല സാഹചര്യവുമായും ഇണങ്ങിപ്പോകുമായിരുന്നു. ഇപ്പോഴത്തെ കുട്ടികളധികവും ന്യൂക്ലിയര്‍ ഫാമലിയില്‍ നിന്ന് വരുന്നവരാ‍ണ് . സ്കൂള്‍ , കോളേജ് , വീട് തീര്‍ന്നു അവരുടെ ലോകം .
7. പ്രീഡിഗ്രി നിര്‍ത്തിയതും പ്ലസ് ടു സ്കൂളിലാക്കിയതും ഏറെ പ്രതികൂ‍ലമായി ബാധിച്ചിട്ടുണ്ട് പ്രഫഷണല്‍ വിദ്യാര്‍ത്ഥികളെ , സ്കൂളുകളില്‍ നിന്ന് നേരിട്ടുവരുന്ന ഇവര്‍ കോളേജ് അന്തരീക്ഷവുമായി ഇണങ്ങിച്ചേരാന്‍ സാധാരണയിലധികം സമയമെടുക്കുന്നുണ്ട് . അഡ്‌ജസ്റ്റ്മെന്റ് പ്രോബ്ലം വളരെയുണ്ട് കുട്ടികള്‍ക്ക് . ഹോസ്റ്റല്‍ സൌകര്യങ്ങള്‍ വിപുലീകരിച്ചാല്‍ കുട്ടികളുടെ പകുതി പ്രശ്നങ്ങള്‍ തീരും . പല കുട്ടികള്‍ക്കും കോമണ്‍ റൂമുകളിലിരുന്ന് പഠിക്കാന്‍ തന്നെ സാധിക്കുന്നില്ല . മാര്‍ക്ക് കുറയുന്നതാണോ കുറ്റം ?
8. അനുകരിക്കാനൊരു റോള്‍മോഡല്‍ ഇല്ലാതെപോകുന്നത് പ്രധാന പ്രശ്നമെന്ന് ഡോക്ടര്‍ ജയലക്ഷ്മി പറഞ്ഞു . “ദൈവം പോലെയുള്ള അദ്ധ്യാപകരായിരുന്നു പണ്ടോക്കെ . അവരെയായിരുന്നു ഞങ്ങള്‍ അനുകരിക്കുവാന്‍ ശ്രമിച്ചിരുന്നത് . ഇപ്പോഴത്തെ കുട്ടികള്‍ക്കൊരു മാതൃകയാകുവാന്‍ ഞങ്ങള്‍ക്കും സാധിക്കുന്നില്ല എന്നത് സത്യം തന്നെയാണ് .”
9.



No comments:

Get Blogger Falling Objects