Friday, March 23, 2012

801.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷ





മാര്‍ച്ച് 20 ന് നടത്താനിരുന്ന രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ എല്ലാ സ്കീമിലുമുള്ള അക്കൌണ്ടന്‍സി, അക്കൌണ്ടന്‍സി (സി.എ.) & അക്കൌണ്ടന്‍സി (എ.എഫ്.എസ്.) പരീക്ഷ 27 ന് നടത്തും. 27 ന് നടത്താന്‍ നിശ്ചയിച്ച ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ടൈപ്പ്റൈറ്റിങ് പ്രാക്ടിക്കല്‍ പരീക്ഷ 28 ന് നടത്തും. സമയക്രമത്തില്‍ മാറ്റമില്ലെന്ന് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ അറിയിച്ചു. മാര്‍ച്ചിലെ ഒന്നും രണ്ടും വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ സ്കീം ഫൈനലൈസേഷന്‍ ക്യാമ്പ് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്ന് വരെ തിരുവനന്തപുരം പേട്ട ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ടൈംടേബിളും, നിയമിച്ച അദ്ധ്യാപകരുടെ ലിസ്റും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ വെബ്സൈറ്റിലുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects