Saturday, March 24, 2012

804.ഹജ്ജ് വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു





ഹജ്ജ് 2012 ന് കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൌദി അറേബ്യയിലെ മക്കയിലും മദീനയിലും മറ്റ് പുണ്യസ്ഥലങ്ങളിലും സേവനമനുഷ്ഠിക്കാന്‍ താത്പര്യവും പ്രാപ്തിയുമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്ളീം പുരുഷന്‍മാരില്‍ നിന്ന് ഹജ്ജ് വളണ്ടിയറായി തെരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2012 ജൂലൈ ഒന്നിന് 25 നും 50 നും മദ്ധ്യേ പ്രായമുള്ളവരും ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുള്ളവരും ആരോഗ്യവാന്‍മാരും, ഇംഗ്ളീഷ്, ഹിന്ദി, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ആവണം. അപേക്ഷകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ, കേരള സ്റേറ്റ് ഹജ്ജ് കമ്മിറ്റിയോ സംഘടിപ്പിച്ച ഹജ്ജ് ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുത്തതായിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളാരും ഈ വര്‍ഷം ഹജ്ജിന് ഉണ്ടായിരിക്കാന്‍ പാടില്ല. അധ്യയനത്തേയും പദ്ധതി രൂപീകരണത്തെയും ബാധിക്കുമെന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും അദ്ധ്യാപകരും അപേക്ഷിക്കണ്ട. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോപതിച്ച്, പേര്, വിലാസം, എസ്.റ്റി.ഡി. കോഡോടുകൂടിയ ഫോണ്‍ നമ്പര്‍, ജനനതീയതി, ജോലി, വിദ്യാഭ്യാസ യോഗ്യത, അറിയാവുന്ന ഭാഷകള്‍ മുതലായ കാര്യങ്ങള്‍ ഇംഗ്ളീഷിലെഴുതി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എക്സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൌസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം-673647 വിലാസത്തില്‍ വകുപ്പ് മേധാവി മുഖേന സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍10. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ ഹജ്ജ് വളണ്ടിയര്‍ അപേക്ഷ 2012 എന്ന് എഴുതണം. അപേക്ഷാഫോറവും വിശദവിവരവുംwww.keralahajcommittee.org ലേേല.ീൃഴ വെബ് സൈറ്റില്‍ ലഭിക്കും

No comments:

Get Blogger Falling Objects