Saturday, March 24, 2012

805.സര്‍ക്കാര്‍ തലത്തിലുള്ള അപേക്ഷാ ഫാറങ്ങള്‍ ലിംഗഭേദം പ്രതിഫലിപ്പിക്കരുത്





എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പുതുതായി അച്ചടിക്കുന്ന എല്ലാ അപേക്ഷാ ഫോറങ്ങളും ലിംഗസമത്വം പ്രതിഫലിപ്പിക്കുന്നതും, സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്ന തരത്തിലുള്ളതുമായിരിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നിലവിലുള്ള ഫോറങ്ങളില്‍ അച്ഛന്‍, ഭര്‍ത്താവ്, അപേക്ഷകന്‍, കൈവശക്കാരന്‍, ഗൃഹനാഥന്‍, കുടുംബനാഥന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ യഥാക്രമം അച്ഛന്‍ അല്ലെങ്കില്‍ അമ്മ, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, അപേക്ഷകന്‍ അല്ലെങ്കില്‍ അപേക്ഷക, കൈവശക്കാരന്‍ അല്ലെങ്കില്‍ കൈവശക്കാരി, കുടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബനാഥ, എന്നിങ്ങനെ മാറ്റം വരുത്തണം. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകളിലും ഇന്റര്‍നെറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്ന ഫോറങ്ങളിലും ഈ മാറ്റം നിര്‍ബന്ധമായി വരുത്തണം. 2013 ജനുവരി മുതല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ ഫോറങ്ങള്‍/സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. എല്ലാ വകുപ്പുമേധാവികളും ജില്ലാ കളക്ടര്‍മാരും ഇക്കാര്യത്തില്‍ സത്വര ശ്രദ്ധ ചെലുത്തണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

No comments:

Get Blogger Falling Objects