Saturday, March 31, 2012

828.ഫാര്‍മസിസ്റ് ഇല്ലാത്ത മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ നടപടി





മെഡിക്കല്‍ ഷോപ്പുടമകള്‍ ഫാര്‍മസിസ്റിന്റെ ഫോട്ടോ പതിച്ച അസല്‍ ഫാര്‍മസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സെയില്‍സ് കൌണ്ടറിനടുത്തായി പ്രദര്‍ശിപ്പിക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. എല്ലാ ഫാര്‍മസിസ്റുകളും ജോലി സമയത്ത് നിര്‍ബന്ധമായും വെള്ള കോട്ടും സ്റേറ്റ് ഫാര്‍മസി കൌണ്‍സിലിന്റെ അസല്‍ ഐ.ഡി. കാര്‍ഡും ധരിക്കണം. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഫാര്‍മസിസ്റിന്റെ അഭാവത്തില്‍ മരുന്നുകള്‍ കൈകാര്യം ചെയ്താല്‍ നടപടി സ്വീകരിക്കും.

No comments:

Get Blogger Falling Objects