Monday, April 16, 2012

856.എസ്.എസ്.എല്‍.സി. പാഠങ്ങള്‍ എസ്.ഐ.ഇ.ടി. വെബ്‌പോര്‍ട്ടലില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് വെബ്‌പോര്‍ട്ടല്‍ അധിഷ്ഠിത പഠനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജി ഒരുക്കുന്ന ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുടെ മാതൃക തയ്യാറായി. എസ്.എസ്.എല്‍.സി. സ്‌കൂള്‍ പാഠപുസ്തകത്തിലെ ശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കി എസ്.ഐ.ഇ.ടി. നിര്‍മിച്ച ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുടെ ട്രയല്‍ വേര്‍ഷനാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെയും അഭിപ്രായശേഖരണത്തിനായി ഇപ്പോള്‍ വെബ്‌പോര്‍ട്ടല്‍വഴി തുറന്നുകൊടുക്കുന്നത്. ഏപ്രില്‍ 16 മുതല്‍ പാഠഭാഗങ്ങള്‍www.sietkerala.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഇ.ടി. വെബ്‌പോര്‍ട്ടല്‍വഴി ഇവ സൗജന്യമായി ഉപയോഗപ്പെടുത്താം.

No comments:

Get Blogger Falling Objects