Thursday, April 19, 2012

860.അദ്ധ്യാപക പരിശീലനത്തിന്റെ ചുമതല എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്






അദ്ധ്യാപക പരിശീലനത്തിന്റെ ചുമതല ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനെ ഏല്‍പ്പിച്ചിട്ടില്ല. വിദ്യാഭാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തില്‍ പരം അദ്ധ്യാപകരെ നവമില്ലേനിയം അദ്ധ്യാപകരായി പരിവര്‍ത്തനം ചെയ്തെടുക്കുന്ന ബൃഹത്തായ ഒരു അദ്ധ്യാപക ശാക്തീകരണ പരിപാടി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 50 ദിവസം ദൈര്‍ഘ്യമുള്ള ഈ പരിപാടി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായ പത്തുദിവസത്തെ പരിപാടിയില്‍ വ്യക്തിത്വവികസനം, മാനേജ്മെന്റ് സ്കില്‍, വിവര വിനിമയ സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തല്‍ തുടങ്ങിയവയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുതകുന്ന വിധത്തിലാണ് അദ്ധ്യാപക ശാക്തീകരണ മോഡ്യൂള്‍ വികസിപ്പിക്കുന്നത്. ഇതിനാവശ്യമായ മാനേജ്മെന്റ് മേഖലയില്‍ നിന്നുള്ള വിദഗ്ദ്ധ അഭിപ്രായം രൂപീകരിക്കുന്നതിനും ട്രെയിനര്‍മാരെ പരിശീലിപ്പിക്കുന്നതിനുമായി എസ്.സി.ഇ.ആര്‍.ടി, കേരള യൂണിവേഴ്സിറ്റി, റ്റി.സി.എസ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരള എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള മാനേജ്മെന്റ് വിദഗ്ദ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയിനിങ് മോഡ്യൂള്‍ തയ്യാറാക്കുന്നത്. ഈ മോഡ്യൂള്‍ ഉപയോഗിച്ചാണ് ട്രെയിനേഴ്സിനെ പരിശീലിപ്പിക്കുന്നത്. ഇങ്ങനെ പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് സ്കൂള്‍തലം വരെയുള്ള മുഴുവന്‍ അദ്ധ്യാപര്‍ക്കും പരിശീലനം നല്‍കുന്നതെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects