Thursday, April 19, 2012

859.വിദ്യാഭ്യാസ അവകാശനിയമം: ഫീസിളവിന് വരുമാനപരിധി



തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രവേശംനേടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസ് ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വാര്‍ഷികവരുമാനം 60,000 രൂപയില്‍ കുറഞ്ഞ രക്ഷാകര്‍ത്താക്കളുടെ കുട്ടികള്‍ക്കായിരിക്കും സര്‍ക്കാര്‍ വക ഫീസ് നല്‍കുക. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന കുട്ടികളെ നിര്‍ബന്ധമായും ആ പ്രദേശത്തെ സ്കൂള്‍ പ്രവേശിപ്പിക്കണം. ഇതില്‍ പാവപ്പെട്ട കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കണം. ഒരു സ്കൂളിലെ മൊത്തം കുട്ടികളുടെ 25 ശതമതാനം വരെ കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്നാണ് വ്യവസ്ഥ.
എന്നാല്‍ കേരളത്തില്‍ ഈ ദൂരപരിധിക്കുള്ളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കുട്ടികള്‍ ആ സ്കൂളില്‍ പ്രവേശം നേടണമെന്നാണ് ചട്ടം. ഇത്തരം സ്കൂള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ന്നാല്‍ സര്‍ക്കാര്‍ ഫീസ് ലഭിക്കൂ. അതില്‍ തന്നെ 60,000 രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ ഫീസ് നല്‍കില്ലെന്നാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.

No comments:

Get Blogger Falling Objects