Saturday, April 28, 2012

863.സ്നേഹസ്പര്‍ശം : ഏപ്രില്‍ മാസത്തെ കത്ത് പ്രസിദ്ധപ്പെടുത്തി





വിദ്യാഭ്യാസവകുപ്പിന്റെ സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പി.റ്റി.എ പ്രസിഡന്റുമാര്‍ക്ക് അയക്കുന്ന ഏപ്രില്‍ മാസത്തെ കത്ത് പ്രസിദ്ധപ്പെടുത്തി. 'ഇത് ചരിത്രവിജയം... അഭിമാനിക്കുക' എന്ന തലക്കെട്ടിലുള്ള കത്തില്‍ സ്കൂളുകളിലെ ധാര്‍മ്മികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ധര്‍മ്മസേനയെ രൂപീകരിക്കുമെന്ന് പ്രതിപാദിച്ചിട്ടുണ്ട്. ഓരോ സ്കൂളിലും രക്ഷാകര്‍ത്താക്കളുടെ പത്തുപേര്‍ വീതമടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും. മഹാത്മജിയുടെ ജീവചരിത്രം ലഭ്യമല്ല എന്ന രക്ഷാകര്‍ത്താക്കളുടെ പരാതി പരിശോധിക്കുമെന്നും കത്തില്‍ പറയുന്നു. എസ്.എസ്.എല്‍.സി വിജയിച്ചവരെ അഭിനന്ദിച്ചിട്ടുണ്ട്. സ്നേഹസ്പര്‍ശം ഫേസ്ബുക്കിലുംwww.facebook.com/snehasparsam എന്ന ലിങ്ക്് വഴി ലഭ്യമാണ്. കേരളത്തിലെ പതിനാലായിരത്തില്‍പ്പരം പി.റ്റി.എ പ്രസിഡന്റുമാര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികള്‍ക്കും ഈ ആഴ്ച കത്തു കൈമാറും. രക്ഷാകര്‍ത്താക്കള്‍ക്ക് മറുപടി അയക്കാം. സ്വന്തം കൈപ്പടയില്‍ മലയാളത്തിലാണ് കത്ത് അയക്കേണ്ടത്. അവ പരിശോധിക്കുവാന്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഡസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. മലയാള ഭാഷയുടെ എഴുത്തുപയോഗം വര്‍ദ്ധിപ്പിക്കാനും വിദ്യാര്‍ത്ഥികളുടെ ധാര്‍മ്മിക നിലവാരം ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ് സ്നേഹസ്പര്‍ശം പദ്ധതി.

No comments:

Get Blogger Falling Objects