Saturday, June 09, 2012

867.പത്താം ക്ളാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം : വിവാദം അടിസ്ഥാനരഹിതം





പത്താം ക്ളാസിലെ സാമൂഹ്യശാസ്ത്രം 1 പാഠപുസ്തവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ പ്രൊഫ.കെ.എ.ഹാഷിം അറിയിച്ചു. പാഠപുസ്തകത്തില്‍ നല്‍കിയിട്ടുള്ള ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ള ഭൂപടങ്ങള്‍ (പേജുകള്‍ ഒന്‍പത്, 10, 41, 103) ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിന് മുന്‍പുള്ള വിഷയങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളവയാണ്. ഇവയിലെല്ലാം തന്നെ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്. 106, 171, 175 എന്നീ പേജുകളിലെ ഭൂപടങ്ങളിലും കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായാണ് കൃത്യമായി കാണിച്ചിട്ടുള്ളത്. കാശ്മീരുമായി ബന്ധപ്പെട്ട് 103-ാം പേജില്‍ വന്നിട്ടുള്ള പരാമര്‍ശം കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ (2011 - 2012) വിദഗ്ദ്ധരുടെയും സ്റേറ്റ് കരിക്കുലം സ്റിയറിങ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ തയ്യാറാക്കി അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുള്ളതാണ്. അതില്‍ നിന്നും വ്യത്യസ്തമായി ഈ അദ്ധ്യയന വര്‍ഷത്തില്‍ പുറത്തിറക്കിയ പാഠപുസ്തകത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. മാത്രമല്ല ഇത് സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ എസ്.സി.ഇ.ആര്‍.ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects