Tuesday, September 18, 2012

888.റോഡ് വീതി കൂട്ടുന്നതിന് ഉടമയുടെ സമ്മതമില്ലാതെ വസ്തു എടുത്തതിന് ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കണം




റോഡ് വീതി കൂട്ടുന്നതിന് ഉടമയുടെ സമ്മതമില്ലാതെ വസ്തു എടുത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തലശ്ശേരി താലൂക്കില്‍ കോളയാട്-തോലമ്പ്ര റോഡ് വീതി കൂട്ടുന്നതിന് ഭാര്യയുടെ വക മൂന്നുസെന്റ് സ്ഥലം സമ്മതമില്ലാതെ എടുത്തതിനും ചുറ്റുമതില്‍ ഇടിച്ചതിനുമെതിരെ ശശീന്ദ്രന്‍ എന്നയാളാണ് കമ്മീഷന് പരാതി നല്‍കിയത്. നഷ്ടപരിഹാരതുക പി.ഡബ്ള്യു.ഡി. റോഡ്സ് ഡിവിഷന്‍ ഡ്രാഫ്റ്റ്സ്മാന്‍ പി.പി.മുസ്തഫ, കണ്ണൂര്‍ ബ്രിഡ്ജ് സബ് ഡിവിഷന്‍ അസിസ്റന്റ് എഞ്ചിനീയര്‍ എം.ശശികുമാര്‍, സര്‍വ്വീസില്‍ നിന്നും വിരമിച്ച അസിസ്റന്റ് എഞ്ചിനീയര്‍ പ്രമോദ് എന്നിവരില്‍ നിന്ന് ആനുപാതികമായി ഈടാക്കി പരാതിക്കാരനു നല്‍കാനാണ് കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്റെ ഉത്തരവ്.

No comments:

Get Blogger Falling Objects