Tuesday, September 25, 2012

889.വിദ്യാഭ്യാസ അവകാശ നിയമം : സ്കൂള്‍തല പ്രചാരണത്തിന് ഇന്ന് തുടക്കം





വിദ്യാഭ്യാസ വകുപ്പും സര്‍വ ശിക്ഷാ അഭിയാനും സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ചുള്ള ശിക്ഷാ കാ ഹഖ് അഭിയാന്‍ സ്കൂള്‍തല പ്രചാരണ പരിപാടി ഇന്ന് (സെപ്റ്റംബര്‍ 26) 2.30 ന് തിരുവനന്തപുരം അമ്പലത്തറ ഗവണ്‍മെന്റ് യു.പി.എസില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നിയമമാണ് വിദ്യാഭ്യാസ അവകാശ നിയമം (2009). ഈ നിയമത്തെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കാനാണ് സ്കൂള്‍തല പ്രചാരണം സംഘടിപ്പിച്ചിട്ടുള്ളത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വിദ്യാഭ്യാസ വാളണ്ടിയര്‍മാരാണ്. ഒരു ക്ളസ്റര്‍ റിസോഴ്സ് സെന്ററില്‍ മൂന്ന് പേരടങ്ങുന്ന ടീം. ഇത് ബി.ആര്‍.സി തലത്തില്‍ 30 അംഗങ്ങളുള്ള ഒരു വാളണ്ടിയര്‍ കൂട്ടായ്മയായിത്തീരും. വാളണ്ടിയര്‍മാരായി തിരഞ്ഞെടുക്കുന്നത് സംസ്ഥാനത്തെ ടി.ടി.സി. വിദ്യാര്‍ത്ഥികളെയാണ്. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ ക്ളസ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുണ്ടാകും. വിദ്യാഭ്യാസ വോളണ്ടിയര്‍മാരായി 4770 പേരെയും സംസ്ഥാനത്ത് വിന്യസിക്കുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ പരിശീലനം സംസ്ഥാന - ജില്ല - ബി.ആര്‍.സി. തലങ്ങളില്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയം ഇവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുമായിട്ടാണ് ഇവര്‍ സ്കൂള്‍ സന്ദര്‍ശിക്കുന്നത്. പരമാവധി 15 ദിവസമാണ് പ്രചാരണ പരിപാടി

No comments:

Get Blogger Falling Objects