Monday, October 01, 2012

898.കൂളിംഗ് ഫിലിം : മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക്





സുപ്രിംകോടതി വിധിയനുസരിച്ച് വിന്റ് സ്ക്രീനുകളില്‍ പതിച്ചിട്ടുള്ള കൂളിംഗ് ഫിലിമു കള്‍ ഇനിയും നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പുതു തായി ചുമതലയേറ്റ തൃശൂര്‍ മേഖല ആര്‍.ടി.ഒ. ( എന്‍ഫോഴ്സ്മെന്റ് ) ഷാജി ജോസഫ് അറിയി ച്ചു. ഇക്കാര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. ട്രാഫിക് നിയമ ങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുവേണ്ടി ആരംഭിച്ചിട്ടുള്ള പുതിയ സോണിന്റെ ഓഫീസ് അയ്യന്തോളിലുള്ള ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിനോട് ചേര്‍ന്നുതന്നെയാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളാണ് സോണിനു കീഴിലുള്ളത്. 3 ജില്ലകളിലായി 7 സ്ക്വാഡുകളാണ് സോണിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. തൃശൂര്‍ ജില്ലയില്‍ 3 ഉം പാലക്കാട്, മലപ്പുറം ജില്ലകളില്‍ 2 വീതവും സ്ക്വാഡ് ഉണ്ടാകും. തൃശൂര്‍ ജില്ലയില്‍ 2 ഉം മറ്റു രണ്ടു ജില്ലകളില്‍ ഓരോ സ്ക്വാഡും ഇപ്പോള്‍ പുതുതായി അനുവദിച്ചതാണ്. ഒരു മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍, രണ്ട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവ രാണ് ഓരോ സ്ക്വാഡിലുമുണ്ടാകുക

No comments:

Get Blogger Falling Objects