Thursday, October 04, 2012

902.അധ്യാപകയോഗ്യതാ പരീക്ഷാ (ടെറ്റ്) ഫലം പ്രസിദ്ധീകരിച്ചു





സംസ്ഥാനത്ത് ആദ്യമായി നടത്തിയ അധ്യാപക യോഗ്യതാ പരീക്ഷയില്‍ 8000 പേര്‍ വിജയിച്ചതായി പരീക്ഷാ കമ്മീഷണറും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ എ.ഷാജഹാന്‍ അറിയിച്ചു. എല്‍.പി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 41610 പേരില്‍ 3946 പേരും (9.48 ശതമാനം) യു.പി. വിഭാഗത്തില്‍ പരീക്ഷ എഴുതിയ 58375 പേരില്‍ 2447 പേരും (4.19 ശതമാനം) ഹൈസ്കൂള്‍ വിഭാഗത്തില്‍ 50662 പേരില്‍ 1607 പേരും (3.17 ശതമാനം) വിജയിച്ചു. കാറ്റഗറി ഒന്നില്‍ 43561, ര”ില്‍ 62840, മൂന്നില്‍ 55460 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തത്. 2012 ഓഗസ്റ് 25, 27 സെപ്റ്റംബര്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് പരീക്ഷ നടന്നത്. ഓരോ പരീക്ഷാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്ക് http://www.results.itschool.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ആദ്യ ടെറ്റില്‍ 80%ത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് ഇരുപതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് അധ്യക്ഷനായ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചു. ജിതിന്‍ജിത്ത്. പി.എ (വയനാട്), ആന്‍മേരി ജോയ് (കോട്ടയം), മിനു. ജി.എസ് (തിരുവനന്തപുരം) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ഓരോ കാറ്റഗറിയിലും ആദ്യ മൂന്ന് സ്ഥാനം നേടിയ പരീക്ഷാര്‍ത്ഥികളുടെ വിവരം ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു. എല്‍.പി. - ജിതിന്‍രാജ് പി.എ (വയനാട്), ജോമേഷ് വര്‍ഗീസ് (എറണാകുളം), സവിത സി.കെ. (മലപ്പുറം) യു.പി. - അര്‍ജുന്‍ പി. (പാലക്കാട്), സെറീന പി.എ. (എറണാകുളം), വിനീത എം.എ. (കോഴിക്കോട്) ഹൈസ്കൂള്‍ - ആന്‍മേരി ജോയ് (കോട്ടയം), മിനു ജി.എസ്. (തിരുവനന്തപുരം), ജയശ്രീ പി. (കോഴിക്കോട്) കെ-ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്ക് വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിരുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പരിശോധനയ്ക്കായി പരീക്ഷാ സെന്റര്‍ സ്ഥിതിചെയ്യുന്നിടത്തെ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമര്‍പ്പിക്കേണ്ട തീയതി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും അറിയിക്കും. വിശദവിവരങ്ങള്‍www.prd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും

No comments:

Get Blogger Falling Objects