Thursday, October 04, 2012

904.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് അഡീഷണല്‍ മാത്തമാറ്റിക്സ് രജിസ്ട്രേഷന് പിഴകൂടാതെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടി



കേരളാ സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ മുഖേന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ബി ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അഡീഷണല്‍ മാത്തമാറ്റിക്സ് 2012-14 ബാച്ച് ഒന്നാം വര്‍ഷ രജിസ്ട്രേഷന് പിഴകൂടാതെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ ആറ് വരെയും 25 രൂപ പിഴയോടെ ഒക്ടോബര്‍ 10 വരെയും നീട്ടി. രജിസ്ട്രേഷന്‍ ഫീസായ 250 രൂപ തെരഞ്ഞെടുത്ത എസ്.ബി.റ്റി. ശാഖയില്‍ ഓപ്പണ്‍സ്കൂള്‍ ചലാനില്‍ അടച്ചതിനുശേഷംwww.ksosonline.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍www.openschool.kerala.gov.in വെബ്സൈറ്റില്‍. ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ശേഷം അപേക്ഷഫോറം ഡൌണ്‍ലോഡ് ചെയ്ത് ഫീസടച്ച ചലാന്‍ സഹിതം സ്റേറ്റ് കോഓഡിനേറ്റര്‍, കേരളാ സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍, എസ്.സി.ഇ.ആര്‍.റ്റി., വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471-2342950, 2342271.

No comments:

Get Blogger Falling Objects