Tuesday, October 09, 2012

909.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ നല്‍കും - കേന്ദ്രമന്ത്രി





രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം രൂപകല്‍പനചെയ്ത ആകാശ് കമ്പ്യൂട്ടര്‍ നല്‍കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന കാര്യമന്ത്രി കബില്‍സിബല്‍ പറഞ്ഞു. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ളസ് ഗ്രേഡ് നേടിയ 673 വിദ്യാര്‍ത്ഥികള്‍ക്ക് പി.സി. ചാക്കോ എം.പി. ഉപഹാരമായി നല്‍കുന്ന കമ്പ്യൂട്ടറുകളുടെ വിതരണം നിര്‍വ്വഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം. ആകാശ് കമ്പ്യൂട്ടറിന് 1500 രൂപ വിലവരും. കേന്ദ്രസര്‍ക്കാരും മറ്റു സ്ഥാപനങ്ങളും ഈ തുക സബ്സിഡിയായി നല്‍കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി കമ്പ്യൂട്ടര്‍ ലഭിക്കും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തും ഘട്ടം ഘട്ടമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ടാബ് കമ്പ്യൂട്ടര്‍ നല്‍കുന്ന തിന് പദ്ധതി തയ്യാറാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പി.സി. ചാക്കോ എം.പി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മേയര്‍ ഐ.പി. പോള്‍ , എം.എല്‍.എ മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍ , എം.പി. വിന്‍സന്റ് , തോമസ് ഉണ്ണിയാടന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ദാസന്‍ , ഡി.സി.സി. പ്രസിഡന്റ് വി. ബലറാം, ബി.എസ്.എന്‍.എല്‍ സി.എം.ഡി. ഉപാധ്യായ പെന്റാ ചീഫ് എക്സിക്യൂട്ടീവ് വിജേന്ദ്രസിംഗ് തുടങ്ങിയവര്‍ സംബന്ധിച്ചു. മികച്ച വിജയം നേടിയ സ്കൂളുകള്‍ക്ക് മന്ത്രി ട്രോഫി വിതരണം ചെയ്തു. വിലകുറഞ്ഞ ടാബ്ലറ്റ് പിസികളുടെ നിര്‍മ്മാതാക്കളായ പെന്റാ ടെക്നോളജീസാണ് കമ്പ്യൂട്ടര്‍ വിതരണം ചെയ്യുന്നത്.

No comments:

Get Blogger Falling Objects