Thursday, October 18, 2012

922.SSLC TIMETABLE MARCH 2013





2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പരീക്ഷ 2013 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 1.45ന് പരീക്ഷ ആരംഭിക്കും.
വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല.
 പരീക്ഷ ഫീസ് പിഴ കൂടാതെ 2012 നവംബര്‍ 19 മുതല്‍ 22 വരെയും പിഴയോടുകൂടി 27 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
പരീക്ഷകളുടെ സമയക്രമം താഴെപ്പറയും പ്രകാരമാണ്.
 മാര്‍ച്ച് 11  - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്.
മാര്‍ച്ച് 12 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച് 13 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ (ഇംഗ്ളീഷ്).
മാര്‍ച്ച് 14 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ (ഹിന്ദി/ ജനറല്‍ നോളഡ്ജ്).
 മാര്‍ച്ച് 16 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്.
മാര്‍ച്ച് 18 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം.
മാര്‍ച്ച് 19 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം.
മാര്‍ച്ച് 20 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ രസതന്ത്രം.
മാര്‍ച്ച് 21 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം.
മാര്‍ച്ച് 23 - ഉച്ചയ്ക്കു ശേഷം 1.45 മുതല്‍ 3 വരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
ഈ വര്‍ഷം പത്താം ക്ളാസില്‍ പഠിക്കുന്നവരുടെ ഐ.ടി.എഴുത്തുപരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഫെബ്രുവരി മാസത്തില്‍ നടത്തുന്നതിനാല്‍ മുന്‍ വര്‍ഷത്തില്‍ വിജയിക്കാത്തവര്‍ക്ക് മാത്രമായിട്ടാണ് മാര്‍ച്ച് 23ന് ഐ.ടി.എഴുത്തുപരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം വു://സലൃമഹമുമൃലലസവെമയവമ്മി.ശി വെബ്സൈറ്റില്‍. എസ്.എസ്.എല്‍.സി. പരീക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 16 വരെ ജില്ലാ വിദ്യാഭ്യാസ ആഫീസ് അടിസ്ഥാനത്തില്‍ പ്രഥമാധ്യാപകരുടെ യോഗം നടത്തും.

No comments:

Get Blogger Falling Objects