Tuesday, November 20, 2012

934.വി.എച്ച്.എസ്.ഇ - ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു.





വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് സെപ്തംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു. http://www.keralaresults.nic.in/

www.vhsexaminationkerala.gov.in
 എന്നീ വെബ്സൈറ്റുകളില്‍ സ്കോറുകള്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷ നവംബര്‍ 30 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍, വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്കോര്‍ഷീറ്റ് എന്നിവ സഹിതം, സെക്രട്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാവിഭാഗം, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം - 01 വിലാസത്തില്‍ രജിസ്റര്‍ ചെയ്ത് അയക്കാം. അപേക്ഷാ ഫോറങ്ങളുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 400 രൂപയും, സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപ പ്രകാരവും 0202-01-102-93-VHSE Fees എന്ന ശീര്‍ഷകത്തില്‍ ഒടുക്കണം

Click here to Reach the site 1

Click here to Reach the site 2

No comments:

Get Blogger Falling Objects