Friday, November 23, 2012

939.സി.ബി.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് 2013 മുതല്‍ നീറ്റ്-യു.ജി. പരീക്ഷ നിര്‍ബന്ധം




സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുവാന്‍ സി.ബി.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ നീറ്റ്-യു.ജി. പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ടു നടത്തുന്ന അലോട്ട്മെന്റ് സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറുടെ ചുമതലയിലായിരിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനോടൊപ്പം തന്നെ അലോട്ട്മെന്റിനും പ്രവേശനത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കെ.ഇ.എ.എം. 2013 നും നീറ്റ്-യു.ജി. 2013 നും ഒരൊറ്റ അപേക്ഷാഫോറം മതിയാകും. റാങ്ക് ലിസ്റില്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ നിന്നുളള സി.ബി.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ അവരുടെ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും മതം, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. സി.ബി.എസ്.ഇ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജിന്റെ ഒരു കോപ്പി കൂടി അപേക്ഷ നല്‍കുമ്പോള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം.

No comments:

Get Blogger Falling Objects