ഒരു വെബ്ബ് സൈറ്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വെബ്‌സൈറ്റ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ് .Apache എന്ന വെബ്ബ്സൈറ്റാണ് നാം
ഉപയോഗിക്കുന്നത് .
നാം വെബ്ബ്സൈറ്റിനുവേണ്ടി തയ്യാറാക്കിയ എച്ച് ടി എം എല്‍ ഫയലുകളും മറ്റു ഫോള്‍ഡറുകളും Desktop ല്‍ My website എന്ന ഫോള്‍ഡറില്‍ സേവ്
ചെയ്തീട്ടുണ്ടാകുമല്ലോ .
അതിനുശേഷം Desktop ല്‍ Right Click ചെയ്യൂക .
Open in terminal ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ gksudo nautilus എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
പാസ്‌വേഡ് ചോദിക്കുകയാണെങ്കില്‍ അത് നല്‍കുക.
(Administrative യൂസര്‍ ആയി ലോഗിന്‍ ചെയ്യുകയാണെങ്കില്‍ ഈ പ്രശ്നമില്ല )
അപ്പോള്‍ ഡെസ്ക്ടോപ്പ് എന്ന ഫോള്‍ഡര്‍ ഒരു വിന്‍ഡോയില്‍ വരുന്നതുകാണാം.
പ്രസ്തുത വിന്‍ഡോയില്‍ വലതുഭാഗത്തുള്ള var എന്ന ഫോള്‍ഡര്‍ തുറക്കുക
അതിലെ www എന്ന ഫോള്‍ഡര്‍ തുറക്കുക.
ഇനി വര്‍ക്ക്സ്പേസ് മാറുക
Desktop ലെ My website എന്ന ഫോള്‍ഡര്‍ തുറന്ന് അതിലെ എല്ലാം സെലക്ട് ചെയ്ത് കോപ്പി ചെയ്യൂക .
www എന്ന ഫോള്‍ഡര്‍ തുറന്നിട്ടുള്ള വര്‍ക്ക്സ്പേസില്‍ എത്തിച്ചേരുക
www എന്ന ഫോള്‍ഡറില്‍ അത് പേസ്റ്റ് ചെയ്യുക
( അതായത് video , images, sounds, എന്നീ ഫോള്‍ഡറുകളും മറ്റ് ഫയലുകളും )
അതിനുശേഷം വെബ് ബ്രൌസര്‍ (മോസില ഫയര്‍ ഫോക്സ്) തുറക്കുക
അതിലെ അഡ്രസ്സ് ബാറില്‍ localhost/html file name ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
ഉദാഹരണമായി പേസ്റ്റ് ചെയ്ത html file ന്റെ പേര്‍ HOME.html എന്നാണെങ്കില്‍ localhost/HOME.html എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ പ്രസ്തുത പേജ് , അതായത് HOME.html , ദൃശ്യമാകും .
ലിങ്കുകള്‍ വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍
1. ലിങ്കുകള്‍ Relative path ആയി കൊടുക്കണം
2. www എന്ന ഫോള്‍ഡര്‍ തുറക്കുക. അതിലുള്ള ഓരോ ഫോള്‍ഡറിലും Right Click ചെയ്ത് Properties സെലക്ട് ചെയ്യുക.തുടര്‍ന്ന് Permission ക്ലിക്ക്
ചെയ്യുക.folder access നു നേരെയൊക്കെ access folder എന്നത് സെലക്ട് ചെയ്യുക .
Apply Permission to enclosed files എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
കമ്യൂട്ടറിന്റെ IP വിലാസം കണ്ടെത്തുന്നതെങ്ങനെ ?
പാനലിലെ നെറ്റ്‌വര്‍ക്ക് മോണിറ്റര്‍ ഐക്കണില്‍ Right Click ചെയ്ത് സിസ്റ്റത്തിലെ IP വിലാസം കണ്ടെത്താം .
ലാബിലെ മറ്റ് കമ്പ്യൂട്ടറുകളില്‍ നാം തയ്യാറാക്കിയ വെബ്ബ് സൈറ്റ് കാണുന്നതിന്
മറ്റ് സിസ്റ്റങ്ങളിലെ വെബ്ബ് ബ്രൌസര്‍ തുറക്കുക. ( മോസില ഫയര്‍ ഫോക്സ് ) അതിന്റെ അഡ്രസ് ബാറില്‍ സെര്‍വര്‍ സിസ്റ്റത്തിന്റെ ( അതായത് നാം
www എന്ന ഫോള്‍ഡറില്‍ വെബ്ബ് സൈറ്റ് ഫയലുകള്‍ പേസ്റ്റ് ചെയ്ത കമ്പ്യൂട്ടറില്‍ ) IP address / html file name ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
( ഉദാ: 192.168.1.14/HOME.html )
അപ്പോള്‍ പ്രസ്തുത പേജ് ബ്രൌസറില്‍ ദൃശ്യമാകും
ഇതുപോലെ ഓരോ സിസ്റ്റത്തിലുമുള്ള വെബ്ബ്സൈറ്റ് ലാനിലുള്ള മറ്റ് കമ്പ്യൂട്ടറുകളില്‍ അവയുടെ ഐ പി വിലാസവും പ്രസ്തുത വെബ്‌പേജ് പേരും നല്‍കിയാല്‍
കാണാവുന്നതാണ് .
CLICK HERE TO DOWNLOAD AS PDF DOCUMENT
No comments:
Post a Comment