Thursday, November 29, 2012

941.എസ്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര പാഠപുസ്തകം സംബന്ധിച്ച വിശദീകരണം





പത്താം ക്ളാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലെ എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള സംശയങ്ങളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ സെക്രട്ടറി വിശദീകരണം നല്‍കി. സാമൂഹ്യശാസ്ത്രം - ഒന്ന് പാഠപുസ്തകത്തില്‍ രണ്ടുതരം ബോക്സുകളില്‍ വ്യത്യസ്ത നിറങ്ങളില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്; ചിത്രങ്ങളോടുകൂടിയ സൂചകങ്ങള്‍ ഉള്ള ബോക്സുകളും, സൂചകങ്ങളില്ലാത്ത ബോക്സുകളും. സൂചകങ്ങള്‍ ഉള്ള ബോക്സുകളില്‍ കൊടുത്തിരിക്കുന്നത് ക്ളാസ് മുറിയില്‍ ആശയ രൂപീകരണത്തിനുള്ള പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളാണ്. പാഠപുസ്കത്തിലെ ഉള്ളടക്കമായ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളില്‍ നിന്നും പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ ഉണ്ടാകും. ചിത്രങ്ങളും സൂചകങ്ങളുമില്ലാത്ത ബോക്സുകളില്‍ നില്‍കിയിട്ടുള്ളത് അധിക വിവരങ്ങളാണ്. അധിക വിവരങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാവില്ല. ഇക്കാര്യങ്ങള്‍ സാമൂഹ്യ ശാസ്ത്രം - ഒന്ന് പുസ്തകത്തിലെ പേജ് ഏഴിലും അധ്യാപക സഹായിയുടെ പേജ് എട്ടിലും പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യശാസ്ത്രം രണ്ടാം പാഠപുസ്തകത്തിലെ എല്ലാ വിവരങ്ങളും (വ്യത്യസ്ത നിറങ്ങളിലും ബോക്സുകളിലും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടെ) പാഠപുസ്തകത്തിലെ ഉള്ളടക്കമായിത്തന്നെയാണ് നല്‍കിയിട്ടുള്ളത്. അതിനാല്‍ രണ്ടാം പുസ്തകത്തിലെ ഉള്ളടക്കം മുഴുവനും പരീക്ഷയ്ക്കായി പരിഗണിക്കും. സാമൂഹ്യ ശാസ്ത്രം പാഠപുസ്തകങ്ങളിലെ എല്ലാ അധ്യായങ്ങളും പൊതുപരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷാ സെക്രട്ടറി അറിയിച്ചു.

No comments:

Get Blogger Falling Objects