Friday, November 30, 2012

942.സംസ്ഥാന സ്കൂള്‍ കലോത്സവം : ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനമാരംഭിച്ചു





മലപ്പുറത്ത് ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന 53-ാം സംസ്ഥാന സ്കൂള്‍ കലാത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കഴിഞ്ഞദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ഐടി@സ്കൂള്‍ പ്രോജക്ടാണ് കലോത്സവത്തിനായി ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്.  എല്ലാ കലാസ്വാദകര്‍ക്കും മുന്‍കാല കലോത്സവങ്ങളില്‍ പങ്കെടുത്തവര്‍ക്കും, വിജയികളായവര്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനുമുള്ള ഒരുവേദി ഒരുക്കുക എന്നതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് ഐടി@സ്കൂള്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജില്‍ വരുംദിവസങ്ങളില്‍ ഉള്‍പ്പെടുത്തുവാനുള്ള സജ്ജീകരണങ്ങള്‍ ഐടി@സ്കൂള്‍ ഒരുക്കിക്കഴിഞ്ഞു.

No comments:

Get Blogger Falling Objects