Friday, November 30, 2012

943.കുഴല്‍ കിണര്‍ നിര്‍മ്മാണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി




തുറന്നുകിടക്കുന്ന കുഴല്‍ കിണറുകളില്‍ കുട്ടികള്‍ വീഴുകയും കുടുങ്ങുകയും ചെയ്യു ന്നത് തടയുന്നതിന് സുപ്രിംകോടതി വിധിപ്രകാരം പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഭൂജല വകുപ്പ് അധികൃതര്‍ പുറത്തിറക്കി. ഇതുപ്രകാരം സ്ഥല ഉടമസ്ഥന്‍ കുഴല്‍ കിണര്‍ നിര്‍മ്മി തിക്ക് 15 ദിവസം മുമ്പ് ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കണം. ജില്ലാ ഭരണ കൂടം മുമ്പാകെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ , സ്വകാര്യ ഡ്രില്ലിംഗ് ഏജന്‍സികളും രജിസ്റര്‍ ചെയ്യേണ്ടതാണ്. കിണര്‍ നിര്‍മ്മി ക്കുന്നതിനടുത്ത് ഡ്രില്ലിംഗ് ഏജന്‍സിയുടെയും കിണറിന്റെ ഉപഭോക്തൃ ഏജന്‍സിയുടെയോ ഉടമയുടെയോ മുഴുവന്‍ പേരും മേല്‍വിലാസവും ഉള്‍പ്പെടെ യുള്ള വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. കിണര്‍ നിര്‍മ്മിക്കുന്നതിന് ചുറ്റും മുള്ളുവേലിയോ മറ്റേതെങ്കിലും അനുയോജ്യമായ വേര്‍തിരിവോ ചെയ്യേണ്ടതാണ്. കിണറിന്റെ കേസിങ്ങിന് ചുറ്റുമായി സിമന്റ് /കോണ്‍ക്രീറ്റ് നിര്‍ മ്മിത ഫ്ളാറ്റ് ഫോറം (. 50ഃ.50ഃ.60 മീറ്റര്‍- . 30 മീറ്റര്‍ ഭൂതലത്തിനുമുകളില്‍ ) നിര്‍മ്മിക്കണം. വെല്‍ അസംബ്ളി അടയ്ക്കുവാനായി സ്റീല്‍ അടപ്പ് വെല്‍ഡ് ചെയ്ത് പിടിപ്പിക്കുകയോ ബോള്‍ട്ടും നട്ടും ഉപയോഗിച്ച് കട്ടികൂടിയ അടപ്പ് പിടിപ്പിക്കുകയോ ചെയ്യേണ്ടതാണ്. പമ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോള്‍ കിണര്‍ മൂടി സംരക്ഷിക്കേണ്ടതാണ്. കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയായാ ലുടനെ മിഡ്പിറ്റുകളും ചാനലുകളും നികത്തേണ്ടതും ചുറ്റുപാടുമുള്ള സ്ഥലം കിണര്‍ നിര്‍മ്മിക്കുന്നതു മുന്‍പിലത്തേതുപോലെ പുന: സ്ഥാപിക്കേണ്ടതുമാണ്. ജില്ല/ബ്ളോക്ക് /പഞ്ചായത്ത് തലത്തില്‍ എത്ര കുഴല്‍കിണറുകള്‍ കുഴിക്കുന്നു,എത്ര എണ്ണം ഉപയോഗത്തിലുണ്ട്, ഉപേക്ഷിക്കപ്പെട്ട എത്ര കിണറുകള്‍ തുറന്ന നിലയില്‍ കാണപ്പെട്ടു, എത്ര എണ്ണം തറവട്ടം വരെ നന്നായി നിറക്കപ്പെട്ടിരിക്കുന്നു, എത്രയെണ്ണം നിറക്കപ്പെടാനുണ്ട് എന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. ഗ്രാമീണ മേഖലയില്‍ ഇത്തരം മോനിട്ടറിംഗ് വില്ലേജ് ഓഫീസര്‍മാരും കൃഷി ഭവനിലെ ഓഫീസര്‍മാരും ചെയ്യണം. നഗരപ്രദേശങ്ങളില്‍ ഇത്തരം മോണിട്ടറിംഗ് ഭൂജല വകുപ്പിലേയോ പൊതുജനാരോഗ്യ/മുനിസിപ്പല്‍ കോര്‍പ്പറേഷ നിലെ ബന്ധപ്പെട്ട ജൂനിയര്‍ എഞ്ചിനീയറോ എക്സിക്യൂട്ടീവോ ചെയ്യണം. ഉപേക്ഷിക്കപ്പെട്ട ഇത്തരം കിണറുകള്‍ ചെളി/മണല്‍/ബോള്‍ഡേഴ്സ്/പെബിള്‍സ്/കട്ടിംഗ്സ് ഇവ ഉപയോഗിച്ച് അടിമുതല്‍ തറമട്ടം വരെ നിറക്കണം. ഇത്തരം കിണറുകള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവ തറമട്ടം വരെ വൃത്തിയായി നിറച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഭൂജല/പൊതുആരോഗ്യ/മുനിസിപ്പല്‍/കോര്‍പ്പ റേഷന്‍/സ്വകാര്യകോണ്‍ട്രാക്ടുകള്‍ എന്നിവരാരെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കളക്ടറോ ബി.ഡി.ഒ.മാരോ സൂക്ഷിക്കും. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും കുഴല്‍ കിണറുകളുടെ നിര്‍മ്മാണസ്ഥിതി വിലയിരുത്തുന്നതിനുമുള്ള ഉചിതമായ മോണിട്ടറിംഗ് ചെക്ക് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ നടത്തുന്നുണ്ടോ എന്നു വിലയിരുത്തുവാനുമുള്ള അധികാരം ജില്ലാ കളക്ടര്‍ മാര്‍ക്കാണ്.

No comments:

Get Blogger Falling Objects