Sunday, December 09, 2012

959.പഠിച്ചുയരാം ഫിസിക്‌സ് ബിരുദധാരികള്‍ക്ക്‌ അവസരങ്ങള്‍

ഫിസിക്‌സ് ബിരുദധാരികള്‍ക്കും ഇപ്പോള്‍ മൂന്നാംവര്‍ഷ ബിരുദക്ലാസുകളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും രാജ്യത്തെ പ്രമുഖ ഗവേഷണസ്‌ഥാപനങ്ങളില്‍ പിഎച്ച്‌.ഡി./ ഇന്റഗ്രേറ്റഡ്‌ പി എച്ച്‌.ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ജോയിന്റ്‌ എന്‍ട്രന്‍സ്‌ സ്‌ക്രീനിംഗ്‌ ടെസ്‌റ്റില്‍ പങ്കെടുക്കുന്നതിന്‌ അവസരമുണ്ടായിരിക്കുന്നു. ഫെബ്രുവരി 17 ന്‌ ഏര്‍പ്പെടുത്തുന്ന മേല്‍പറഞ്ഞ ടെസ്‌റ്റിന്‌ ഈ മാസം പത്തുവരെ അപേക്ഷകള്‍ സ്വീകരിക്കും.
ഫിസിക്‌സ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍സയന്‍സ്‌ എന്നിവയിലാണ്‌ ഗവേഷണ പഠനാവസരം. ഇവയില്‍ ഒരെണ്ണത്തില്‍ മാത്രമേ ഒരാള്‍ക്ക്‌ ടെസ്‌റ്റ് എഴുതാന്‍ അനുവാദമുള്ളൂ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും എന്‍ട്രന്‍സ്‌ പരീക്ഷാകേന്ദ്രങ്ങളാണ്‌. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം www.jest.org.in എന്ന വെബ്‌സൈറ്റിലൂടെ നടത്താം. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌.
മേല്‍പറഞ്ഞ ടെസ്‌റ്റിലെ സ്‌കോറിന്റെ അടിസ്‌ഥാനത്തില്‍ ഗവേഷകരെ തെരഞ്ഞെടുക്കുന്ന സ്‌ഥാപനങ്ങള്‍ ചുവടെ. അവയിലെ ഓരോ സ്‌ഥാപനവും പ്രവേശനവിജ്‌ഞാപനം പുറപ്പെടുവിക്കുന്ന മുറയ്‌ക്ക് പ്രത്യേകം അപേക്ഷ നല്‍കണം.
1. Aryabhatta Research Institute of observational Sciences, Nainital. 2. Homi Bhabha National Institute, Mumbai. 3. Harish Chanrda Research Institute, Allahaba.d 4. Inidra Ganhdi Centre for Atomic Research, Kalpakkam. 5. Inidan Institute of Astrophysics, Bangalore. 6. Inidan Institute of Science Bangalore. 7. Inidan Institute Science Eudcation & Research, Mohali. 8. Inidan Institute of Science Eudcation Research, Pune. 9. Inidan Institute of Science Eudcation & Research Thiruvananthapuram. 10. The Institute of Mathematical Sciences, Chennai. 11. Institute of Physics, Bhubaneswar. 12. Institute for Plasma Research, Ganhdinagar. 13. Inter University Centre for Astronomy an dAstrophysics, Pune. 14. Jawaharlal Nehru Centre for Avdance dScientific Research, Bangalore. 15. National Centre for Raido Astrophysics, Pune. 16. National Institute of Science Eudcation an dResearch, Bhubaneswar. 17. Physical Research Laboratory, Ahmeadba.d 18. Raja Ramanna Centre for Avdance,d Technology, Inodre. 19. Raman Research Institute , Bangalore. 20. Saha Institute of Nuclear Physics, Kolkata . 21. Satyenrda Nath Bose National Centre Basic Sciences, Kolkata. 22. UGC DAE Consortium for Scientific Research, Inodre. 23. Variable Energy Cyclotron Centre Kolkata.

മംഗളം ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Get Blogger Falling Objects