Tuesday, December 11, 2012

953.വനിതാ കമ്മിഷനുവേണ്ടി ഗവേഷണം : അപേക്ഷ ക്ഷണിച്ചു



ഗവേഷണ പഠനങ്ങള്‍ നടത്തി പരിചയമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിവിധ വിഷയങ്ങളില്‍ പഠനം നടത്തുന്നതിന് വനിത കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. വീട്ടമ്മമാരുടെ പെന്‍ഷന്‍, സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങള്‍, മദ്യാസക്തിയിലെ പുതുപ്രവണതകള്‍, ലയങ്ങളിലെയും ചേരികളിലെയും കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഈറ്റത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍. തിരഞ്ഞെടുക്കുന്ന വ്യക്തി/സ്ഥാപനം കേരള വനിതാ കമ്മീഷനുവേണ്ടി പഠനം നടത്തുകയും 150 പേജില്‍ കുറയാതെയുള്ള റിപ്പോര്‍ട്ട് എമിഗ്രന്റ് തീയതി മുതല്‍ ആറ് മാസത്തിനകം സമര്‍പ്പിക്കുകയും വേണം. പഠനത്തിന് ഒരു ലക്ഷം രൂപ നിരക്കില്‍ പ്രതിഫലത്തുക അനുവദിക്കും. പ്രപ്പോസലില്‍ ഈപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. വിഷയം (പഠിക്കാനുദ്ദേശിക്കുന്ന വിഷയത്തിന്റെ സാമാന്യ സ്ഥിതി, യഥാര്‍ത്ഥത്തില്‍ പഠിക്കുന്ന പ്രശ്നം, പഠനത്തിന്റെ യുക്തി, ലക്ഷ്യങ്ങള്‍, പഠന രീതി (പഠനത്തിന്റെ വിവിധ വശങ്ങള്‍, ബജറ്റ്, പഠനം ആസൂത്രണം ചെയ്യുന്ന വിധം തുടങ്ങിയവ (വര്‍ക്ക് പ്ളാന്‍, ടൈം ഫ്രെയിം) റഫറന്‍സുകള്‍ അനക്സറുകള്‍ തുടങ്ങിയവ. അപേക്ഷ ഡിസംബര്‍ 20 -നകം വനിതാ കമ്മീഷന്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. പഠനം സംബന്ധിച്ച നിബന്ധനകള്‍ ഓഫീസ് സമയത്ത് കേരള വനിതാ കമ്മീഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും. വിലാസം : സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ടി.സി.12/38-42 ലൂര്‍ദ്ദ് പള്ളിക്ക് സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം.

No comments:

Get Blogger Falling Objects