Monday, December 24, 2012

961.പ്രീമെട്രിക് സ്കോളര്‍ഷിപ്പ് : മാര്‍ഗനിര്‍ദ്ദേശങ്ങള്‍





ഒന്നു മുതല്‍ 10 വരെ ക്ളാസ്സുകളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ പിന്നാക്ക സമുദായത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരിക്കണം. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കരുത്. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% -ല്‍ കുറയാത്ത സ്കോര്‍ കരസ്ഥമാക്കിയിരിക്കണം. ഒന്നാം ക്ളാസ്സിലെ മാര്‍ക്ക് നിബന്ധന ബാധകമല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പാര്‍ട് -1 പൂരിപ്പിച്ച് സ്കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കേണ്ടതാണ്. വാര്‍ഷികവരുമാനം സംബന്ധിച്ച സത്യപ്രസ്താവനയില്‍ രക്ഷിതാവിന്റെ ഒപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. രക്ഷിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരുകാരണവശാലും ഒന്നില്‍ കൂടുതല്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയില്ല. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്കുമാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്കോളര്‍ഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തില്‍ ആകെ രണ്ട് പേര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് ആനുകൂല്യത്തിന് അര്‍ഹരായതിനാല്‍ ഒ.ഇ.സി. വിഭാഗത്തിലുള്‍പ്പെട്ടവരും, ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പരിഗണിക്കപ്പെടുന്നവരായതിനാല്‍ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളും ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല.

No comments:

Get Blogger Falling Objects