Wednesday, December 26, 2012

966.ജനുവരി 8 പണിമുടക്ക് ഡയസ്നോണ്‍ ബാധകമാക്കി





ജനുവരി എട്ടുമുതല്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി. (ജി.ഒ. (പി.) നം.385/2012/ജി.എ.ഡി തീയതി.26.12.2012). സമരദിനങ്ങളില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും താഴെപ്പറയുന്ന സാഹചര്യങ്ങളിലൊഴികെ സാധാരണഗതിയില്‍ ഒരുതലത്തിലുള്ള അവധിയും അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥനോ, അടുത്ത ബന്ധുവിനോ ഉള്ള അസുഖം (ജീവനക്കാരന്‍/ജീവനക്കാരിയുടെ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, അച്ഛന്‍, അമ്മ എന്നിവരാണ് അടുത്ത ബന്ധുക്കള്‍). ജീവനക്കാരന് പരീക്ഷ, പ്രസവാവശ്യമുള്ള അവധി, മറ്റ് ഒഴിവാക്കാനാകാത്ത കാരണങ്ങള്‍. വകുപ്പ് മേധാവി, അവധി അനുവദിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ അവധി അപേക്ഷിക്കുന്നവരില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടണം. സമരത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയെന്ന് തോന്നിയാല്‍ അഥോറിറ്റിക്ക് ഏതു കാരണത്തിലുള്ള അവധി അപേക്ഷയും നിരസിക്കാം. ലീവപേക്ഷ തീര്‍പ്പാക്കാതെ സൂക്ഷിക്കാന്‍ പാടില്ല. ലീവില്‍ പ്രവേശിച്ചുകഴിഞ്ഞവരെ അത്യാവശ്യഘട്ടത്തില്‍ തിരികെ വിളിക്കാവുന്നതാണ്. ഓഫീസ് മേധാവി പണിമുടക്കുകയാണെങ്കില്‍ പണിമുടക്കാത്ത ജീവനക്കാര്‍ ജില്ലാ ഓഫീസറെ വിവരമറിയിക്കണം. പണിമുടക്കിലില്ലാത്ത ജീവനക്കാര്‍ക്ക് ജില്ലാ കളക്ടറും വകുപ്പുമേധാവികളും മതിയായ സുരക്ഷ നല്‍കണം. പൊതുമുതല്‍ നശിപ്പിക്കുക, വനിതാ ജീവനക്കാരെ അപമാനിക്കുക എന്നിവ ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യും. പ്രൊബേഷനിലുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്താല്‍ പ്രൊബേഷന്‍ ടെര്‍മിനേറ്റ് ചെയ്യാതിരിക്കാന്‍ വിശദീകരണം തേടും. പണിമുടക്ക് ദിവസങ്ങളില്‍ രാവിലെ 11 മണിക്കകം എല്ലാ വകുപ്പ് മേധാവികളും പൊതുഭരണ (സീക്രട്ട് സെക്ഷന്‍) വകുപ്പില്‍ ടെലഫോണ്‍ മുഖേന ഹാജര്‍ ഉള്‍പ്പെടെയുള്ള സ്ഥിതിവിവരങ്ങള്‍ അറിയിക്കണം. ഫോണ്‍ : 0471-2327559, 2518399. (ഉത്തരവിന്റെ പൂര്‍ണരൂപംwww.prd.kerala.gov.inവെബ്സൈറ്റിലെ ഹോം പേജിലും ഇ-മെയിലിലും അയച്ചിട്ടുണ്ട്)

No comments:

Get Blogger Falling Objects