Saturday, January 19, 2013

977.ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശന പ്രക്രിയ നേരത്തേയാക്കും





2013 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശന പ്രക്രിയ നേരത്തേയാക്കും. ബി.എസ്.സി നഴ്സിംഗ് കോഴ്സിന് സര്‍ക്കാര്‍-സ്വാശ്രയ സ്ഥാപനങ്ങളിലായി അടുത്ത അദ്ധ്യയന വര്‍ഷത്തേക്ക് 6220 സീറ്റുകള്‍ നിലവിലുണ്ട്. 2012-13 അദ്ധ്യയന വര്‍ഷത്തെ പ്രവേശന പ്രക്രിയ വൈകിയതിനാല്‍ കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളേജുകളില്‍ പ്രവേശനം നേടാന്‍ ഇടവന്നതുമൂലം സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളില്‍ ബി.എസ്.സി. നഴ്സിംഗിന്റെ 436 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ അദ്ധ്യയന വര്‍ഷത്തെ പ്രവേശന പ്രക്രിയ നേരത്തേയാക്കാന്‍ തീരുമാനിച്ചത്. ബി.എസ്.സി. നഴ്സിംഗിന്റെ പ്രോസ്പെക്ടസ് വിതരണം മെയ് 12 -ന് ആരംഭിച്ച്, ആഗസ്റ് 12-ന് ക്ളാസ് ആരംഭിക്കാനും മാനേജുമെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഈ വര്‍ഷം മതിയായ സീറ്റുകള്‍ കേരളത്തില്‍ ലഭ്യമായതിനാല്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലെ നഴ്സിംഗ് വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും യോഗം വിലയിരുത്തി.

No comments:

Get Blogger Falling Objects