Saturday, January 19, 2013

976.സ്കൂള്‍ കലോത്സവം: എ ഗ്രേഡ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡ്





സ്കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാന, റവന്യൂ ജില്ലാതല മത്സരങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്ന എല്ലാ പട്ടിജാതി വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹനമായി പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്ന് പട്ടികജാതി പിന്നാക്ക ക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ അറിയിച്ചു. സംസ്ഥാനതല വിജയികള്‍ക്ക് 10,000 രൂപയും റവന്യൂജില്ലാതല വിജയികള്‍ക്ക് 5000 രൂപയുമാണ് വകുപ്പുതല പ്രോത്സാഹന സമ്മാനമായി നല്‍കുക. 53-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മുതല്‍ ഇത് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ജില്ലാതല വിജയികള്‍ക്കുളള ക്യാഷ് അവര്‍ഡ് അടുത്ത വര്‍ഷം മുതല്‍ നല്‍കും

No comments:

Get Blogger Falling Objects