Monday, February 04, 2013

986.ഹയര്‍സെക്കന്‍ഡറി സ്പെഷ്യല്‍ ഇംപ്രുവ്മെന്റ് പരീക്ഷ 2013





സി.ബി.എസ്.ഇ. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ജി.ഇ.ഇ. 2013 ന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഹയര്‍സെക്കന്‍ഡറി പരീക്ഷാസ്കോര്‍ മെച്ചപ്പെടുത്തുന്നതിന് ഒരു സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നു. വിജ്ഞാപനം ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 മാര്‍ച്ചില്‍ നടക്കുന്ന രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയോടൊപ്പമാണ് സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുക. സയന്‍സ്, ടെക്നിക്കല്‍ സ്ട്രീമുകള്‍ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ ഐച്ഛികമായെടുത്ത്, സ്കീം ഒന്നില്‍ പരീക്ഷയെഴുതി 2011, 2012 വര്‍ഷങ്ങളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമാത്രമേ സ്പെഷ്യല്‍ ഇംപ്രുവ്മെന്റ്് പരീക്ഷയെഴുതാന്‍ യോഗ്യതയുണ്ടായിരിക്കുകയുള്ളൂ. സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ജെ.ഇ.ഇ.മെയിന്‍ 2013 പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവരായിരിക്കണം. സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്കോറുകള്‍ ജെ.ഇ.ഇ.മെയിന്‍ 2013 പരീക്ഷയ്ക്കുവേണ്ടിയല്ലാതെ, മറ്റൊരു ആവശ്യത്തിനും ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് പരിഗണിക്കില്ല. സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ആറ് വിഷയങ്ങളും എഴുതണം. ഈ പരീക്ഷയില്‍ ആറുവിഷയങ്ങള്‍ക്കും ഡി+ ഗ്രേഡോ അതിനുമുകളിലോ നേടുകയും വേണം. ഏതെങ്കിലും ഒരു വിഷയത്തില്‍ ഡി+ ഗ്രേഡോ അതിനു മുകളിലോ ലഭിക്കാതിരിക്കുകയോ, ഒന്നോ അതിലധികമോ വിഷയങ്ങളിലെ പരീക്ഷകള്‍ എഴുതാതിരിക്കുകയോ ചെയ്താല്‍, സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷ അസാധുവായതായി കണക്കാക്കും. സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ ലഭിക്കുന്ന സ്കോറുകള്‍, വിദ്യാര്‍ത്ഥി ഇതിനകം നേടിയ രണ്ടാംവര്‍ഷ സ്കോറുകളോടൊപ്പം സംയോജിപ്പിക്കില്ല. എന്നാല്‍ പ്രാക്ടിക്കലിന്റെയും, ഒന്നാം വര്‍ഷ നിരന്തര മൂല്യനിര്‍ണയത്തിന്റെയും, ഒന്നാം വര്‍ഷ പരീക്ഷയുടെയും സ്കോറുകള്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുക. പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്ന 2013 ലെ പരീക്ഷാവിജ്ഞാപനത്തില്‍ ചേര്‍ത്തിട്ടുള്ള ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ അപേക്ഷാഫോറം, പൂരിപ്പിച്ച്, ബന്ധപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പലിന്റെ അറ്റസ്റേഷനോടുകൂടി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം, 920 രൂപ (പരീക്ഷാ ഫീസ് 900, സര്‍ട്ടിഫിക്കറ്റ് ഫീസ് 20 ) ഫീസടച്ച ചെലാന്‍ രസീത്, ജെ.ഇ.ഇ.മെയിന്‍ 2013 പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളതിന് മതിയായ രേഖ, പ്ളസ് ടു സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. സ്പെഷ്യല്‍ ഇംപ്രൂവ്മെന്റ് പരീക്ഷ, 2013 എന്ന് അപേക്ഷയിലും കവറിന് പുറത്തും സൂപ്പര്‍സ്ക്രൈബ് ചെയ്ത് 2013 ഫെബ്രുവരി 13-ാം തീയതി അഞ്ച് മണിയ്ക്കകം ലഭിക്കത്തക്ക രീതിയില്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്സാമിനേഷന്‍, ഹൌസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ അയക്കണം.

No comments:

Get Blogger Falling Objects