Wednesday, February 20, 2013

991.ഉത്സവങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ കരുതല്‍ വേണം





ഉത്സവ വേളകളില്‍ ജനറേറ്റര്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടര്‍ മുഖാന്തിരം നടത്തി, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. വഴിയരികില്‍ സ്ഥാപിക്കുന്ന ട്യൂബ്ലൈറ്റുകള്‍/ദീപാലങ്കാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കണം. ഗേറ്റുകള്‍ ഇരുമ്പ് തൂണുകള്‍ ഗ്രില്ലുകള്‍ ലോഹബോര്‍ഡുകള്‍ എന്നിവയില്‍കൂടി ദീപാലങ്കാരങ്ങള്‍ ചെയ്യരുത്. വൈദ്യുതിലൈനിനു സമീപത്തായി ബാനറുകള്‍, കമാനങ്ങള്‍ പരസ്യബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കരുത്. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ പഴകിയതോ കൂട്ടി യോജിപ്പിച്ചതോ ആയ വയറുകള്‍ വയറിംഗിനായി ഉപയോഗിക്കരുത്. വൈദ്യുത ലൈനുകളക്ക് സമീപത്തുകൂടിയോ, അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകള്‍ അലക്ഷ്യമായി എടുക്കുകയോ, എറിയുകയോ ചെയ്യരുത്. താത്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളില്‍ ഗുണമേന്മയുള്ള ഇ.എല്‍.സി.ബി (30 എം.എ.) സ്ഥാപിക്കണം. ഉത്സവങ്ങളോടനുബന്ധിച്ചുള്ള വിളക്കുകെട്ടിനു മുളംതൂണുകളില്‍ ട്യൂബ് ലൈറ്റുകളോ ബള്‍ബുകളോ കെട്ടി കയ്യില്‍ വഹിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കണം. വളരെ ഉയരമുള്ളതും, വലിപ്പമുള്ളതുമായ ഫ്ളോട്ടുകള്‍, വാഹനത്തില്‍ കൊണ്ടുപോകരുത്. ഫ്ളോട്ടുകള്‍ വൈദ്യുതലൈനിനു സമീപം വരുമ്പോള്‍ ലൈനുകള്‍ സ്വയം ഉയര്‍ത്താന്‍ ശ്രമിക്കരുത്. വൈദ്യുത പോസ്റുകളില്‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കരുത്. അനധികൃതമായ വയറിങ് നടത്തരുത്. ട്രാന്‍സ്ഫോമറുകള്‍ക്ക് സമീപം പൊങ്കാല അടുപ്പ് കൂട്ടരുത്.

No comments:

Get Blogger Falling Objects