Sunday, March 24, 2013

1001.ബ്ലാക്ക് ഹോള്‍




ബഹിരാകാശത്തിലെ ഗുര്‍ത്വാകര്‍ഷണം ഏറ്റവും കൂടിയ സ്ഥലമാണ് ബ്ലാക്ക് ഹോള്‍ .
അവിടെ എത്തിച്ചേരുന്ന പ്രകാശത്തിനുപോലും ഈ സ്ഥലത്തിന്റെ ആകര്‍ഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാദ്ധ്യമല്ല.
നാം ഒരു വസ്തുവിനെ കാണുന്നത് പ്രകാശം ആ വസ്തുവില്‍ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണില്‍ ( റെറ്റിനയില്‍ ) എത്തിച്ചേരുമ്പോഴാണല്ലോ . പക്ഷെ , ബ്ലാ‍ക്ക് ഹോള്‍ എന്നറിയപ്പെടുന്ന സ്ഥലത്ത്കൂടി പ്രകാശം കടന്നുപോയാല്‍ അത്

പ്രതിഫലിക്കപ്പെടുന്നില്ല; മറിച്ച് പ്രസ്തുത പ്രകാശരശ്മികളെ പൂര്‍ണ്ണമായും ആ സ്ഥലം ആഗിരണം ചെയ്യുന്നു.
ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റി വളരെ അധികമാണെന്ന് സൂചിപ്പിച്ചുവല്ലോ  . അതായത് ബ്ലാക്ക് ഹോളില്‍ ദ്രവ്യം ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഞെങ്ങിഞെരുങ്ങിയിരിക്കുന്നു. സാധാരണയായി ഇത്തരത്തില്‍ സംഭവിക്കുക , നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നക്ഷത്രത്തിന്റെ മരണത്തോടെയാണ് . പ്രസ്തുത സന്ദര്‍ഭത്തില്‍ പ്രസ്തുത നക്ഷത്രത്തില്‍ നിന്നും പ്രകാശം പുറത്തേക്ക് വരില്ല. തല്‍ഫലമായി, ആളുകള്‍ക്ക് നക്ഷത്രത്തെയോ  അല്ലെങ്കില്‍ ബ്ലാക്ക് ഹോളിനേയോ
കാണുവാന്‍ സാധിക്കുകയില്ല്ല. അതായത് ബ്ലാക്ക് ഹോള്‍ അദൃശ്യമാണ് ; അതിനെ നമുക്ക് കാണുവാന്‍ കഴിയില്ല.

ബ്ലാക്ക് ഹോളിനെ എങ്ങനെ കണ്ടെത്താം ?

പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള ബഹിരാകാശ ദൂരദര്‍ശിനികള്‍ വഴി ബ്ലാക്ക് ഹോളിന്റെ സാനിദ്ധ്യം മനസ്സിലാക്കാം . ഈ പ്രത്യേക ഉപകരണങ്ങള്‍ വഴി ബ്ലാക്ക് ഹോളുകളുടെ സമീപത്തെ നക്ഷത്രങ്ങളും മറ്റു നക്ഷത്രങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം .

ബ്ലാക്ക് ഹോളിന്റെ വലുപ്പം 


ബ്ലാക്ക് ഹോള്‍ വ്യത്യസ്ത വലുപ്പത്തില്‍ കാണപ്പെടുന്നു. അവ വളരെ വലുതും ഏറ്റവും ചെറുതും ആണ് . അതായത് ഒരു ആറ്റത്തിന്റെ അത്ര വലിപ്പമുള്ള ബ്ലാക്ക് ഹോളുകളും ഉണ്ട് എന്നര്‍ത്ഥം . അവയുടെ വലുപ്പം അത്ര ചെറുതാണെന്നുവെച്ചാലും അവയുടെ മാസ് ഒരു വലിയ പര്‍വ്വതത്തിന്റെയത്രയെങ്കിലും ഉണ്ടായിരിക്കും . ( ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണല്ലോ മാസ് )

സ്റ്റെല്ലാര്‍ 

ഇവ ബ്ലാക്ക് ഹോളുകള്‍തന്നെയാണ് . ഇതിന്റെ മാസ് സൂര്യന്റെ മാസിന്റെ ഇരുപത് ഇരട്ടിയാണ് .നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തില്‍ ഇത്തരത്തിലുള്ള അനവധി സ്റ്റെല്ലാറുകള്‍ ഉണ്ട് എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത് .

സൂപ്പര്‍ മാസീവ്  ബ്ല്ലാക്ക് ഹോള്‍

ഇവയുടെ മാസ് ഒരു മില്യണ്‍ സൂര്യന്മാര്‍ കൂടിച്ചേര്‍ന്ന അത്രയും ഉണ്ട് . ഓരോ ഗാലക്സിയുടെയും കേന്ദ്രത്തില്‍ ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക് ഹോള്‍ ഉണ്ടായിരിക്കും . ഇത്തരത്തില്‍ ക്ഷീരപഥമെന്ന ഗാലക്സിയുടെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന സൂപ്പര്‍ മാസീവ് ബ്ലാക്ക് ഹോള്‍ ആണ് സാഗിറ്റേറിയസ് എ . ഇതിന്റെ മാസ് നാലുമില്യണ്‍ സൂര്യന്മാര്‍ ചേര്‍ന്ന അത്രയും ഉണ്ട് .

ചെറിയ ബ്ലാക്ക് ഹോളുകള്‍ ഉണ്ടാകുന്നതെങ്ങനെ ?

ഇവ പ്രപഞ്ചം രൂപമെടുത്തപ്പോള്‍ തന്നെ ഉണ്ടായതാണെന്ന് ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു

സൂര്യന്‍ ബ്ലാക്ക് ഹോളാകുമോ ?

തീര്‍ച്ചയായും ഇല്ല ; കാരണം സൂര്യന് അതിനുള്ള മാസ് ഇല്ല.

VALKKASHANAM
കടപ്പാട് : നാസ

1 comment:

Unknown said...

ആരാണ് ബ്ലാക്ക് ഹോൾ കണ്ടു പിടിച്ചത്

Get Blogger Falling Objects