Sunday, March 31, 2013

1004.ജയശീലന്റെ കവിതകള്‍ (പുസ്തകപരിചയം )

ശ്രീ കരാട്ടുപറമ്പില്‍ അച്ചൂതന്‍ മാസ്റ്റര്‍ മകന്‍ ജയശീലന്‍ ( കെ എ ജയശീലന്‍ ) 
പുസ്തകത്തിന്റെ ഫ്രണ്ട് പേജ് 
പുസ്തകത്തിന്റെ ബാക്ക് കവര്‍ 
പ്രസാധകര്‍ : കറന്റ് ബുക്സ്

ഗ്രന്ഥകാരനെക്കുറിച്ച് : 

ജനനം : 1940
ഫാറൂക്ക് ഗവ: ഗണപത് സ്കൂള്‍ , ഫാറൂക്ക് കോളേജ് , മദ്രാസ് ക്രിസ്ത്യന്‍ കോളേജ് , ശാന്തിനികേതന്‍ , ലാന്‍ കാസ്റ്റര്‍ സര്‍വ്വകലാശാല ( ഇംഗ്ലണ്ട് ) , സൈമണ്‍ ഫ്രേസര്‍ സര്‍വ്വകലാ‍ശാല  ( കാനഡ ) എന്നിവടങ്ങളില്‍ വിദ്യാഭ്യാസം .

മദ്രാസ് ക്രിസ്ത്യന്‍ കോളേജ് , പി എസ് ജി കോളേജ് കോയമ്പത്തൂര്‍ , സെന്റ് തോമസ് കോളേജ് തൃശൂര്‍ , റീജണല്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ഭോപ്പാല്‍ , CIEFL ഹൈദ്രാബാദ് എന്നിവടങ്ങളിലായി ലക്‍ചറായും , റീഡറായും , പ്രഫസറായും ജോലിചെയ്തു.

ആരോഹണം ( 1986)  കവിതകള്‍ : കെ എ ജയശീലന്‍ ( 1997) എന്നിവ കൃതികള്‍
ഭാര്യ : അമൃതവല്ലി ( പ്രൊഫസര്‍ ,CIEFL ഹൈദ്രാബാദ് )
മക്കള്‍ : അന്നപൂര്‍ണ്ണ , മൈത്രേയി
വിലാസം : 3, CIEFL ക്വാര്‍ട്ടേഴ്‌സ് , ഹൈദ്രാബാദ് -500007
(പെരിങ്ങോട്ടുകര ശ്രീ സോമശേഖര ചരിത്രം എഴുതിയ ശ്രീ കരാട്ടുപറമ്പില്‍ അച്ചൂതന്‍ മാസ്റ്ററുടെ മകനാണ് ഗ്രന്ഥകാരന്‍ )

പുസ്തകത്തിലെ ആത്മകഥാ പ്രധാനമായ പ്രസ്താവനകള്‍ (ജീവിതരേഖ)

(ശ്രീ പി എന്‍ ഗോപീകൃഷ്ണന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന് )
ശ്രീ പി എന്‍ ഗോപീകൃഷ്ണന്റെ ‘ഇടിക്കാലൂരി പനമ്പട്ടടി‘’ എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനവേളയില്‍ 

1940 ല്‍ കോഴിക്കോട് ജനിച്ചു.പിതാവ് കെ ആര്‍ അച്ചുതന്‍ ; ഇംഗ്ലീഷ് പഠിപ്പിക്കുന്ന കോളേജില്‍ അദ്ധ്യാപകന്‍ .
അമ്മ : ഉമ്പൂലി ( മിതവാദി പത്രാധിപര്‍ ശ്രീ  സി കൃഷ്ണന്റെ മൂത്ത മകള്‍ - ഹൈസ്കൂള്‍ അദ്ധ്യാപിക)
ബാല്യകാലജീവിതം : സ്കൂള്‍ ഉള്ള അവസരത്തില്‍ കോഴിക്കോട് . വെക്കേഷനില്‍ പിതാവിന്റെ സ്വദേശമായ പെരിങ്ങോട്ടുകരയിലും  ബന്ധുക്കള്‍ ഉള്ള തൃശൂരും
സാഹിത്യാഭിരുചിക്ക് അടിത്തറയിട്ടത് തൃശൂരില്‍ സുധാകര ഫാര്‍മസി നടത്തിയിരുന്ന അമ്മാ‍വന്‍ ശ്രീ ചങ്ങരംകുമരത്ത് ശങ്കരനാണ് . അദ്ദേഹത്തിന്റെ പ്രേരണമൂലം ആശാന്‍ കവിതകള്‍ ധാരാ‍ളം വായിച്ചു ;അല്പം വള്ളത്തോള്‍ കവിതകളും
പിന്നീടെപ്പോഴോ ഇംഗ്ലീഷ് കവിതകള്‍ ഇഷ്ടപ്പെട്ടുതുടങ്ങി. സാഹിത്യാഭിരുചികാരണം  മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ ചേര്‍ന്ന് 1960 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി എ ഓണേഴ്‌സ് പാസ്സായി. കുറച്ചു വര്‍ഷങ്ങള്‍ കോളേജ് അദ്ധ്യാപകനായി ജോലിനോക്കിയ ശേഷം ടാഗോറിന്റെ ശാന്തിനികേതനിലുള്ള വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച് ഡി ബിരുദമെടുത്തു.  1970 ല്‍ ഹൈദ്രാബാദിലെ സെന്‍‌ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് എന്ന സ്ഥാപനത്തില്‍ ലക്‍ചറര്‍ ആയി ചേര്‍ന്നു.അവിടത്തെ അദ്ധ്യാപനജീവിതത്തില്‍ , ആധുനിക ഭാഷാ ശാസ്ത്രത്തോട് ആകൃഷ്ടനാവുക കാരണം പിന്നീട് ആ വിഷയത്തില്‍ വിദ്യാര്‍ത്ഥിയായി . ആ വിഷയത്തില്‍ ഇംഗ്ലണ്ടിലെ ലാന്‍കാസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം എ യും കാനഡയിലെ സൈമണ്‍ ഫ്രേസര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പി എച്ച് ഡി യും എടുത്തു. ഔദ്യാഗിക സമയത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ ഭാഷാ ശാസ്ത്രത്തിന്റെ ഗവേഷണത്തിന് ഉപയോഗിക്കുന്നു.

 CIEFL  ഹൈദ്രാ‍ബാ‍ദിലെ പ്രോഫസറായ അമൃതവല്ലിയാണ് ഭാര്യ . അന്നപൂര്‍ണ്ണ , മൈത്രേയി എന്നിവര്‍ മക്കളാണ് .

കവിതയെഴുത്തിന് പ്രേരണ നല്‍കിയത് ശ്രീ കെ ജി ശങ്കരപ്പിള്ളയാണ് .
സ്കൂള്‍ വെക്കേഷനില്‍ പെരിങ്ങോട്ടുകരയിലായിരിക്കുമ്പോള്‍ ശ്രീ മശേഖരാശ്രമത്തിലുണ്ടായിരുന്ന ശ്രീ ജഗദീശ്വരാനന്ദസ്വാമികള്‍ സംസ്‌കൃതം പഠിപ്പിച്ചു. അമ്മ പഠിപ്പിച്ചിരുന്ന ഹൈസ്കൂളിലും അച്ഛന്‍ പഠിപ്പിച്ചിരുന്ന ഫാറൂക്ക് കോളേജിലുമായിരുന്നു പഠനം .
അമ്മയുടെ  അച്ഛന്‍ മിതവാദി  സി കൃഷ്ണന്റെ നിരീശ്വരവാദവും ബുദ്ധമത പ്രേമവുമൊക്ക് ഏറെ സ്വാധീനിച്ചിട്ടുണ്ട് .  അതിനാല്‍  ഞാന്‍ നിരീശ്വരവിശ്വാസിയായിരുന്നു.
എന്റെ കുടുംബത്തിന്റെ പ്രത്യേകത ഞങ്ങള്‍ക്ക് മതപരമായ യാതൊരു അനുഷ്ഠാനശീലവും ഉണ്ടായിരുന്നില്ല എന്നതാണ് . അച്ഛനും അമ്മയും ഈശ്വരവിശ്വാ‍സികള്‍ തന്നെയായിരുന്നുവോ എന്നു സംശയം . ദൈവത്തിന്റെ ചിത്രമില്ലാതെ വീ‍ട്ടില്‍ വസിക്കുന്നതിനാല്‍ ഞങ്ങള്‍ ഏത് മതക്കാരെന്ന് ഇപ്പോള്‍ പോലും പെട്ടെന്നാര്‍ക്കും പറയാന്‍ കഴിയില്ല.അന്നും ഓണമില്ല , വിഷുവില്ല . എന്റെ പിറന്നാള്‍ പോലും അമ്മ കഴിഞ്ഞതിനു ശേഷമാണ് ഓര്‍ക്കുക  . അമ്പലത്തില്‍ പോകില്ല . മതം തീരെയില്ല . ഇന്ന് എന്റെ മക്കളും അങ്ങനെ തന്നെ വളരുന്നു.
1974ല്‍ ഞാനും അമൃതവല്ലിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.  .പ്രേമവിവാഹമായിരുന്നു. അമൃതയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു.  അമൃത കന്നടക്കാരിയായിരുന്നു.
1974  ആഗസ്റ്റ് 23 നായിരുന്നു ഞങ്ങളുടെ വിവാഹം .
1976 ആഗസ്റ്റില്‍ അമൃത് കോമണ്‍‌വെല്‍ത്ത് സ്കോളര്‍ഷിപ്പ് കിട്ടി കനഡയിലെത്തി.
1977 ല്‍ ഞാന്‍ കനഡക്കു പോയി.
1980 ല്‍ ഞങ്ങള്‍ തിരിച്ചു വന്നു
1981 ല്‍ മൂത്തകുട്ടി അന്നപൂര്‍ണ്ണ പിറന്നു.

1986 ആരോഹണം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു                                                        ബഹുമാനത്തിനെ ഭയപ്പെടുക

.“ആളുകളുടെ ബഹുമാനത്തിനെ ഭയപ്പെടുക
അത് നിങ്ങളുടെ സ്വാതന്ത്ര്യത്തിനെ ബാധിക്കുന്നു
ആളുകളുടെ ശകാരവും വേണ്ട
അത്, സൊല്ലയും പൊല്ലാപ്പുമാണ്.
എനിക്ക്, നിങ്ങള്‍ക്കു ചെയ്യാവുന്ന
ഏറ്റവും വലിയ ഉപകാരം
എന്നെ കണ്ടില്ലെന്നു നടിക്കുകയാണ്”

No comments:

Get Blogger Falling Objects