Saturday, March 30, 2013

1003.നിലമ്പൂര്‍ കാഴ്ചകള്‍




ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ്‌ നിലമ്പൂർ . കേരളത്തിൽ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇവിടേക്ക് കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്.നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.നിലമ്പൂർ (നിയമസഭാമണ്ഡലം) ഉണ്ട്. നിലമ്പൂർ ഒരു താലൂക്കും ആണ്. മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ നിലമ്പൂർ.


ചരിത്രം 

പണ്ടുകാലത്ത് “നിലംബപുരം” എന്നറിയപ്പെട്ടിരുന്നതും, പിന്നീട് “നിലംബഊര്” എന്നും, തുടര്‍ന്ന് “നിലമ്പൂര്‍” എന്നും സ്ഥലനാമപരിണാമം സംഭവിച്ചതുമായ പ്രദേശമാണ് നിലമ്പൂര്‍ .
ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്.

നിലമ്പൂർ തേക്ക് മ്യൂസിയം

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരാണുള്ളത്.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം.തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു




ഇവ തേക്കിനെ നശിപ്പിക്കുന്ന ഷഡ്‌പദങ്ങളാണ് 





തേക്കുകൊണ്ട് ഇങ്ങനെയും പാത്രമുണ്ടാക്കാം 

തേക്ക് മ്യൂസിയത്തിന്റെ റോഡില്‍ നിന്നുള്ള കാഴ്ച 

ഊന്നുവടിവെക്കാനും തേക്കിന്റെ പാത്രം 






സ്വര്‍ണ്ണമുള്ള സ്ഥലത്തേ ഈ ചെടി വളരൂ 




തിങ്കളാഴ്ച അവധിയാണേ ; സ്കൂളുകാര്‍ ശ്രദ്ധിക്കുക



ഈ തേക്കും അക്‍ബര്‍ ചക്രവര്‍ത്തിയും ജീവിതമാരംഭിച്ചത് ഒരേ വര്‍ഷത്തിലാണ് 
തേക്കും ചരിത്രവുമായുള്ള ഒരു രസകരമായ താരതമ്യം ; അക്‍ബര്‍ ചക്രവര്‍ത്തിയും ഈ  തേക്കും  ഒരേ വര്‍ഷമാണ്   ജീവിതമാരംഭിച്ചതെന്ന സൂചന തന്നെ രസകരം !
നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള, 450-ൽ ഏറെ വർഷം 'ജീവിച്ച' തേക്കുമരത്തിന്റെ ചുവടുഭാഗം


തേക്കിന്റെ വിത്തുകള്‍ 

നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള, 450-ൽ ഏറെ വർഷം 'ജീവിച്ച' തേക്കുമരത്തിന്റെ ചുവടുഭാഗം

ഇവിടെ തേക്കിന്റെ മ്യൂസിയം മാത്രമല്ല ജൈവ വൈവിധ്യ ഉദ്യാനവുമുണ്ട് 

വേനല്‍ക്കാലത്ത് നല്ല ചൂട് അനുഭവപ്പെടും; ഇക്കാര്യം സന്ദര്‍ശക ഡയറിയില്‍ സൂചിപ്പിച്ചൂ



തേക്ക് മ്യൂസിയത്തിന്റെ മുന്‍ഭാഗം 


കനോലി പ്ലോട്ട്


മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടമാണ് കനോലി പ്ലോട്ട് എന്ന പേരിലുള്ള നിലമ്പൂർ തേക്ക്തോട്ടം.ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിനു 5.675 ഏക്കർ വിസ്തൃതിയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ കലക്ടർ എച്.വി കനോലിയുടെ നിർദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846-ലാണ് ഈ തേക്ക് തോട്ടം നട്ടുപിടിപ്പിച്ചത്.
മലബാറിലെ പ്രമുഖ നദികളെയെല്ലാം ബന്ധിപ്പിച്ചു കനാല്‍ നിര്‍മ്മിച്ച്‌ കായല്‍ ഗതാഗതത്തിലൂടെ പ്രദേശത്തിന്റെ വികസനത്തിന് തുടക്കം കുറച്ചത് കനോലി തന്നെ. വടക്ക് കോരപ്പുഴയെയും തെക്ക്‌ കല്ലായി പുഴയെയും
[ചാലിയാര്‍] ബന്ധിപ്പിച്ചു കനാല്‍ നിര്‍മ്മിച്ചു. മധ്യകേരളത്തില്‍ കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം മുതല്‍ മതിലകം,
തൃപ്രയാര്‍, ചേറ്റുവ, ചാവക്കാട്, വഴി പൊന്നാനി വരെ നീണ്ടു കിടക്കുന്ന 'കനോലി കനാല്‍' നിര്‍മ്മിക്കാന്‍ ഉത്തരവിട്ടതും ഈ കനോലി സായ്പ്പ് തന്നെ.



ഈ തേക്കിനെ കണ്ടോ ; എങ്ങനെയുണ്ട് വലുപ്പം 

ഇതിന്റെ വലുപ്പം എങ്ങനെയുണ്ട് 

ഒന്ന അളക്കുവാ‍ന്‍ ശ്രമിക്കട്ടെ 


അളന്നിട്ടും പൂര്‍ത്തിയാവുന്നില്ലല്ലോ 

ആഢ്യൻ പാറ വെള്ളച്ചാട്ടം.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കുറുമ്പലകോട് വില്ലേജിലാണ്‌ ആഢ്യൻ പാറ വെള്ളച്ചാട്ടം. നിലമ്പൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാർ പഞ്ചായത്തിലാണ് ആഡ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. നിത്യഹരിത വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന, വേനൽകാലങ്ങളിൽ പോലും വറ്റാത്ത നീരുറവകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്റെ ഒരു കൈവഴിയാണ്. നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാർമുക്കിൽ വെച്ച് ചാലിയാറിൽ ചേരുന്നു.
ആഡ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയനമനോഹരവുമായ കാടിനാൽ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്. വൈവിധ്യമാർന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം.

നെടുങ്കയം


നെടുങ്കയം മലപ്പുറം ജില്ലയിലെ ഒരു പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ്‌. അടുത്തുള്ള പ്രധാന പട്ടണമായ നിലമ്പൂരിൽ നിന്നു ഏകദേശം 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വെള്ളക്കാരുടെ കാലത്ത് നിർമിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രവുമുണ്ട്. ഇവിടുത്തെ മഴക്കാടുകൾ വന്യമൃഗങ്ങളായ ആന, മുയൽ, മാൻ തുടങ്ങിയവയുടെ വാസസ്ഥലമണ്. ഈ നിബിഡവനങ്ങളിൽ ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗങ്ങളും ജീവിക്കുന്നു.നിത്യഹരിത വനപ്രദേശങ്ങളും, തേക്ക് തോട്ടങ്ങളും, പുഴകളും നെടുങ്കയത്തെ അവിസ്മരണീയമായ കാഴ്ചകളാണ്. വനം വകുപ്പിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. ഇന്നും പുതുമയും ബലവും വേരോടെ നിൽക്കുന്ന 1930കളിൽ നിർമ്മിച്ച കമ്പിപ്പാലങ്ങളാണ് അവയിലൊന്ന്. ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്റെ ശിൽപി. കരിമ്പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു ഡോസൻ . ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നെടുങ്കയത്ത് സംരക്ഷിച്ചിരിക്കുന്നു.
കരിമ്പുഴക്ക് അഭിമുഖമായി ഡോസൻ തടികൊണ്ട് തീർത്ത ബംഗ്ലാവും അതേപടിയുണ്ട്. വന്യ ജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വരും വരെ നെടുങ്കയത്ത് ആനപിടുത്തം നടന്നിരുന്നു. അതിന്റെ സ്മാരകങ്ങളാണ് ഇന്ന് കാണുന്ന ആനപന്തിയും ഉൾവനത്തിലെ വാരിക്കുഴികളും. താപ്പാനകൾക്കും മറ്റും ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ച കൂറ്റൻ പത്തായം കരുളായി റെയ്ഞ്ച് ഓഫീസിൽ ഇപ്പോഴും ഉണ്ട്. കരിമ്പുഴയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. ഇവിടെയെത്തുന്ന സന്ദർശകർ മുങ്ങിക്കുളിക്കാതെ പോകാറുമില്ല. നെടുങ്കയത്ത് പുഴയിൽ അപകടം പതിയിരിക്കുന്നതിനാൽ സൂക്ഷിക്കേണ്ടതുണ്ട്

No comments:

Get Blogger Falling Objects