തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .ഭാരതപ്പുഴയുടെ അരികെ കിഴക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന ഭൂതമല , വില്വമല , മുരിക്കുന്ന് എന്നീ പാറക്കെട്ടുകളെയാണ് വില്വാമലയായി അറിഞ്ഞുവരുന്നത് . ഇതില്‍ ഭൂതമലയുടേയും വില്വാമലയുടേയും അതിരിലാണ് പുനര്‍ജനി സ്ഥിതിചെയ്യുന്നത് . ക്ഷേത്രത്തിന്റെ തെക്കും വടക്കും പടിഞ്ഞാറും ഉയരത്തിലുള്ള കരിങ്കല്‍ പടവുകളുണ്ട് . ഇത്തരത്തില്‍ വിശാലമായ കരിങ്കല്‍ പടവുകള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .കിഴക്കുഭാഗത്ത് പാറക്കെട്ടും ആലും സ്ഥിതിചെയ്യുന്നു. പ്രസ്തുത വഴിയേ പുനര്‍ജനി ഗുഹയിലേക്ക് പോകാവുന്നതാണ് .രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് . മുമ്പു ചെയ്തിട്ടുള്ള ആരോ മാര്‍ക്ക് ഇപ്പോഴും കാണാം . പക്ഷെ , പാറ മുകളിലൂടെയുള്ള പുനര്‍ജ്ജനി ഗുഹയിലേക്കുള്ള യാത്ര അത്രകണ്ട് ആശാവഹമല്ല.
ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഹനുമാന്റെ ക്ഷേത്രമുണ്ട് . .
ക്ഷേത്രത്തിനകത്തെ പ്രധാന വിഗ്രഹങ്ങള്‍ ഹനുമാന്‍ , ലക്ഷ്മണന്‍ , ഗണപതി , ശ്രീരാമന്‍ എന്നിവയാണ് . ഏത് വഴിയെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാലും ആദ്യം ശ്രീ ഹനുമാന്‍ ക്ഷേത്രത്തെ പ്രദക്ഷിണംവെച്ച് തുടര്‍ന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് ശേഷം ഗണപതിക്ഷേത്ര ദര്‍ശനം കഴിഞ്ഞ ശേഷം മാത്രമാണ് ശ്രീരാമ വിഗ്രഹത്തെ വന്ദിക്കേണ്ടത് .
ക്ഷേത്രത്തിനു മുന്നിലെ ആല്‍ത്തറ |
ക്ഷേത്രം ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ |
ഇവയും ക്ഷേത്രത്തിലേക്കു തന്നെ |
ക്ഷേത്രത്തിനു പുറത്തെ മറ്റൊരു ചെറിയ ക്ഷേത്രം |
പാറക്കെട്ടുകള്‍ ഇതിന്മേലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് |
പുനര്‍ജനി ഗുഹയിലേക്ക് ഈ പാറപ്പുറത്തുകൂടെ പോകാം |
പുനര്‍ജനി ഗുഹയിലേക്ക് ഇവിടെ ആരോ മാര്‍ക്ക് ഇട്ടിട്ടുണ്ട് |
കിഴക്കുഭാഗത്തെ ആല്‍ത്തറ |
അങ്ങകലെ കാണുന്നത് നെഹറു കോളേജ് ആണ് . |
ക്ഷേത്രത്തിന്റെ കിഴക്കുഭാഗം |
കിഴക്കുഭാഗത്തെ ആല്‍ത്തറ |
ഈ സന്യാസി ഇവിടെ 25 വര്‍ഷമായി ഉണ്ട് |
പഴക്കം ചെന്ന ഭാഗം |
തൊട്ടടുത്തുള്ള വിവാഹമണ്ഡപം |
ക്ഷേത്രക്കുളവും പൂത്തുലഞ്ഞുനില്‍ക്കുന്ന വാകമരവും |
പുനര്‍ജനി ഗുഹയിലേക്കുള്ള ആരോമാര്‍ക്ക് |
പുനര്‍ജനി ഗുഹയിലേക്ക് ഇതിലൂടെ പോകാന്‍ എളുപ്പമാണ്‍ ; അര കിലോമീറ്റര്‍ |
ഗുഹയിലേക്കുള്ള വഴി |
No comments:
Post a Comment