എന്താണ് അനീമിയ?
ഒരു വ്യക്തിയുടെ രക്തത്തില്‍ ചുവന്ന രക്തകോശങ്ങള്‍ കുറവായി കാണപ്പെടുന്ന അവസ്ഥയാണ് അനീമിയ . ചുവന്ന രക്തകോശങ്ങളാണ് ശരീരത്തിലെ കലകളിലേക്കും ( ടിഷ്യൂ ) അവയവങ്ങളിലേക്കും ഓക്സിജനെ എത്തിക്കുന്നത് . ഇത്തരത്തില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഊര്‍ജ്ജത്തെ നിര്‍മ്മിക്കുന്നു.ടിഷ്യൂവിനും അവയവങ്ങള്‍ക്കും - പ്രത്യേകിച്ച് ഹൃദയത്തിനും തലച്ചോറിനും - ഓക്സിജനില്ലാതെ അവയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയാംവണ്ണം ചെയ്യുവാന്‍ സാധിക്കുകയില്ല. ഇക്കാരണംകൊണ്ടുതന്നെ , അനീമിയ ബാധിച്ച വ്യക്തി വിളറി , ക്ഷീണിച്ച രൂപത്തില്‍ കാണപ്പെടുന്നു.
കിഡ്‌നി രോഗങ്ങളുള്ളവരില്‍ അനീമിയ സാധാരണയായി കണ്ടുവരാറുണ്ട് . ആരോഗ്യമുള്ള കിഡ്‌നികള്‍ എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍
ഉല്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ എല്ലിലെ മജ്ജയെ ( ബോണ്‍ മാരോ ) ഉത്തേജിപ്പിച്ച് ആവശ്യാനുസരണം ചുവന്ന രക്തകോശങ്ങളെ നിര്‍മ്മിക്കുന്നു.
പക്ഷെ രോഗമുള്ള കിഡ്‌നികള്‍ ആവശ്യാനുസരണം എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നില്ല്ല. തല്‍ഫലമായി എല്ലിലെ മജ്ജ
വളരെ കുറച്ച് ചുവന്ന രക്തകോശങ്ങളെ മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ.
അയേണിന്റേയും ഫോളിക് ആസിഡിന്റേയും അളവ് കുറയുംതോറും അനീമിയ ഉണ്ടാകാം . ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ചുവന്ന രക്തകോശങ്ങളുടെ
നിര്‍മ്മാണത്തെ സഹായിക്കുന്നവയാണ് .
കിഡ്‌നി രോഗികളില്‍ എപ്പോഴാണ് അനീമിയ ഉണ്ടാകുന്നത് ?
കിഡ്‌നി രോഗത്തിന്റെ തുടക്കത്തില്‍ തന്നെ അനീമിയ ഉണ്ടാകും .
കിഡ്‌നി രോഗമുള്ളവരില്‍ അനീമിയ മാറുന്നതിനുള്ള ചികിത്സ നടത്തുന്നതെങ്ങനെ ?
എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ തൊലിക്കടിയില്‍ ഇഞ്ചക്ട് ചെയ്യൂന്നതാണ് ഒരു രീതി .എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ എടുത്താല്‍ ഹീമോഗ്ലോബിന്‍ ലെവല്‍ 10gm/dL നും 12gm/dL നും ഇടക്കാവുമെന്നാണ് നിഗമനം .
പക്ഷെ , അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഹീമോഗ്ലോബിന്‍ ലെവല്‍ 12gm/dL ല്‍ കൂടിയാല്‍ ഹാര്‍ട്ട് അറ്റാക്ക് ... തുടങ്ങിയ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെത്രെ! അതിനാല്‍ എരിത്രോ പോയിറ്റിന്‍ ( EPO ) ഇഞ്ചക്ഷന്‍ എടുക്കുന്ന
രോഗികളില്‍ ഇടക്കിടെ ഹീമോഗ്ലോബിന്‍ ലെവല്‍ കണക്കാക്കുന്നതിനുള്ള ടെസ്റ്റ് നടത്തണമെത്രെ !
ശരിയായ തോതില്‍ എരിത്രോ പോയിറ്റിന്‍ ( EPO ) ഇഞ്ചക്ഷന്‍ എടുത്തീട്ടും ഹീമോഗ്ലോബിന്‍ ലെവല്‍ ഉയര്‍ന്നില്ലെങ്കില്‍ അനീമിയക്കുള്ള മറ്റ് കാരണങ്ങള്‍ കണ്ടെത്തേണ്ടതാണ് .
അയേണ്‍
കിഡ്‌നി രോഗമുള്ളവരില്‍ എരിത്രോ പോയിറ്റിന്‍ ( EPO ) ഇഞ്ചക്ഷനോടോപ്പം അയേണ്‍ ഗുളികകളും നല്‍കിയാല്‍ മാത്രമേ രക്തത്തിലെ ഹീമോഗ്ലോബിന്‍ ലെവല്‍ ഉയരുകയുള്ളൂ. അതുപോലെതന്നെ , അയേണിന്റെ തോത് കുറവായ രോഗികളില്‍ എരിത്രോ പോയിറ്റിന്‍ ( EPO ) ഇഞ്ചക്ഷന്നല്കുന്നതുകൊണ്ട് ഒരു ഗുണവും ഇല്ല . അയേണിന്റെ തോത് കണ്ടെത്തുവാന്‍ TSAT ടെസ്റ്റും ഫെറിറ്റിന്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ ടെസ്റ്റുമൊക്കെയുണ്ട് .
അനീമിയക്കുള്ള മറ്റ് കാരണങ്ങള്‍ എന്തെല്ലാം ?
വിറ്റാമിന്‍ ബി 12 ന്റേയും ഫോളിക് ആസിഡിന്റേയും കുറവ് കൊണ്ട് അനീമിയ ഉണ്ടാകാം .എരിത്രോ പോയിറ്റിന്‍ ( EPO ) , വിറ്റാമിന്‍ ബി 12 , ഫോളിക് ആസിഡ് , അയേണ്‍ എന്നിവ ഉപയോഗിച്ചും അനീമിയക്ക് പരിഹാരമായില്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ കൂടി അന്വേഷിക്കേണ്ടതുണ്ട് .
വയറിന്റെ പിന്‍വശത്ത് നട്ടെല്ലിന്റെ ഇരുവശത്തുമായി ഓരോ വൃക്കകള്‍ സ്ഥിതി ചെയ്യുന്നു . ഇത് പയര്‍ മണിയുടെ അകൃതിയിലാണ് സ്ഥിതിചെയ്യുന്നത് . രക്തത്തെ ശുദ്ധീകരിക്കുന്ന ജോലി വൃക്കകളാണ് ചെയ്യുന്നത് . വൃക്കകളില്‍ നിന്നുള്ള മൂത്രം മൂത്രനാളി വഴി മൂത്രസഞ്ചി അഥവാ യൂറിനറി ബ്ലാഡറില്‍ എത്തിച്ചേരുന്നു. 200 അഥവാ 300 മില്ലീ ലിറ്റര്‍ മൂത്രമാകുമ്പോഴേക്കും നമുക്ക് മൂത്രമൊഴിക്കുവാനുള്ള ടെന്‍ഡന്‍സി ഉണ്ടാകുന്നു.
രക്തത്തെ ശുദ്ധീകരിച്ച് മൂത്രമുണ്ടാക്കുന്നത് കിഡ്‌നിയാണ് . ഹൃദയത്തില്‍ നിന്നുള്ള രക്തത്തിലെ 20 ശതമാനത്തോളം കിഡ്‌നിയിലൂടെയാണ്
കടന്നുപോകുന്നത് . അതിനാല്‍ ഒരു ദിവസം ഏകദേശം 150 ലിറ്ററിനും 200 ലിറ്ററിനും ഇടക്ക് രക്തം കിഡ്‌നിയിലൂടെ പോകുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്
. ഇത്തരത്തില്‍ കടന്നു പോകുമ്പൊള്‍ ആവശ്യ വസ്തുക്കളെ ആഗിരണം ചെയ്തും അനാവശ്യ വസ്തുക്കളെ പുറം തള്ളുകയും അങ്ങനെ ഏകദേശം ഒന്നര ലിറ്ററോളം മൂത്രം ഉണ്ടാക്കുകയും ചെയ്യുന്നു . മാത്രമല്ല വെള്ളം അതികം കുടിച്ചാല്‍ അത് പുറത്തു കളഞ്ഞ് ഒരു ഫ്ലൂയിഡ് ബാലന്‍സ് ഉണ്ടാക്കുന്നു.
കൂടതെ ശരീരത്തിലെ സോഡിയം , പൊട്ടാസിയം , ഫോസ്‌ഫറസ് , കാത്സ്യം .... തുടങ്ങിയ മൂലകങ്ങളെ ശരിയായ തോതില്‍ നിലനിര്‍ത്തുന്നു . ശരിയായ തോതില്‍ എന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തു പറയേണതാണ് . കാരണം ഇവയുടെ അളവ് ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിന്ന് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ് . കിഡ്‌നിയിലെ റെനിന്‍ എന്ന ഹോര്‍മോണ്‍ ആണ് ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കുന്നത് . അതായത് കിഡ്‌നിക്ക് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുണ്ട് എന്നര്‍ത്ഥം . എരിത്രോ പോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ കിഡ്‌നി ഉല്പാദിപ്പിച്ചാല്‍ മാത്രമേ രക്തം ഉണ്ടാകുകയുള്ളൂ . എല്ലിന്‍ ബലം കൊടുക്കുന്നതും തേയ്‌മാനം വരാതെ സൂക്ഷിക്കുന്നതും കിഡ്‌നിയാണ് . എല്ലിന്റെ പ്രധാന ഘടകം കാത്സ്യമാണല്ലോ . അത് ശരിയായ തോതില്‍ നിലനിര്‍ത്തുന്നതും കിഡ്‌നിയാണ് . കിഡ്‌നി എഴുപത് അല്ലെങ്കില്‍ എണ്‍പത് ശതമാനം കുഴപ്പത്തിലായാല്‍ മാത്രമേ നമുക്ക് ഇക്കാര്യം അനുഭവപ്പെടുകയുള്ളൂ
No comments:
Post a Comment