എന്തിനാണ് blood Urea Test ചെയ്യുന്നത് ?
കിഡ്‌നിയുടെ പ്രവര്‍ത്തനം വിലയിരുത്തുവാനാണ് ഈ പരിശോധന നടത്തുന്നത് . കിഡ്നിരോഗമുള്ളവരില് മൂത്രം ശരിയായ അളവില്‍ വിസര്‍ജ്ജിക്കപ്പെടത്തതു നിമിത്തം രക്തത്തിലെ
യൂറിയയുടെ അളവ് കൂടുതലായിരിക്കും .സാധാരണയായി രക്തത്തില്‍ ഇതിന്റെ അളവ് 7 to 21 mg of urea nitrogen per 100 ml (7–21
mg/dL) ആണ് .
2. എന്താണ് യൂറിയ ?
ശരീരത്തില്‍ പ്രോട്ടിന്റെ മെറ്റബോളിസത്തില്‍ അവസാനം ഉണ്ടാകുന്ന വസ്തുവാണ് യൂറിയ .ദഹനഫലമായി പ്രോട്ടിന്‍ അമീനോ ആസിഡായി മാറ്റപ്പെടുന്നു. നൈട്രജന്‍ അടങ്ങിയ അമീനോ
ആസിഡ് അമോണിയ അയോണായി വിഘടിക്കപ്പെടുന്നു. അമോണിയം അയോണുകള്‍ മറ്റ്
തന്മാത്രകളുമായി സംയോജിച്ച് യൂറിയ ഉണ്ടാകുന്നു. അങ്ങനെ യൂറിയ രക്തത്തിലെത്തുകയും
കിഡ്‌നി വഴി മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. കിഡ്‌നി രോഗമുള്ളവരില്‍ യൂറിയ
ശരിയായി വിസജ്ജിക്കപ്പെടാത്തതിനാല്‍ അതിന്റെ അളവ് രക്തത്തില്‍ വര്‍ദ്ധിക്കുന്നു. കരള്‍
രോഗമുള്ളവരിലും ഡീഹൈഡ്രേഷന്‍ ഉള്ളവരിലും ഇത് വളരെ കൂടുതല്‍ ആയിരിക്കും . ചില
മരുന്നുകള്‍ കഴിച്ചാലും രക്തത്തിലെ യൂറിയയുടെ അള്‍വ് വര്‍ദ്ധിക്കാറുണ്ട് .
ചില ലക്ഷണങ്ങള്‍ :
അമിത ദാഹം , വായില്‍ നിന്ന് അമോണിയയുടെ ഗന്ധം വരിക എന്നത് സാധാരണമാണ് . ചിലരില്‍ വിട്ടുമാറാത്ത വായ്‌പ്പുണ്ണ് എന്നിവ ഇതിന്റെ ചില പ്രധാന ലക്ഷണങ്ങളാണ് .വായ്പ്പൂണ്ണും കാണാം .
No comments:
Post a Comment