Tuesday, September 10, 2013

1026.മഴവെള്ള സംഭരണി നിര്‍മ്മാണ പരിശീലനം




ജലവിഭവ വകുപ്പിനു കീഴിലുള്ള സി.സി.ഡി.യു -ഉം കേരള സംസ്ഥാന ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സിയുടെ ഭാഗമായ മഴ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ മഴവെള്ള സംഭരണികളുടെ നിര്‍മ്മാണത്തില്‍ യുവതീയുവാക്കളായ മേസന്മാര്‍ക്ക് സ്റ്റൈപന്റോടുകൂടി പരിശീലനം നല്കുന്നു. മൂന്ന് മേഖലകളിലായി തെരഞ്ഞെടുക്കപ്പെടുന്ന 45 പേര്‍ക്ക് പത്ത് ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനമാണ് ക്രമീകരിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നിര്‍മ്മാണ ഉപകരണങ്ങളുടെ കിറ്റും മഴകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഏജന്‍സികളിലൂടെയുള്ള മഴവെള്ള സംഭരണി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലവസരവും നല്കും. നിര്‍മ്മാണ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ ഡയറക്ടര്‍, സി.സി.ഡി.യു, പി.റ്റി.സി.ടവര്‍ ഒന്നാം നില, എസ്.എസ്.കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം-1 വിലാസത്തിലോ ccdukerala@gmail.comഇ-മെയിലിലോ സെപ്തംബര്‍ 30 മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0471-2320848/9037127372. 

No comments:

Get Blogger Falling Objects