Friday, May 30, 2014

1045.വിദ്യാഭ്യാസത്തിലല്ല പ്രായോഗിക ബുദ്ധിയിലാണ് കാര്യം ഇന്നസെന്റ്‌

കൊച്ചി: ഒരാള്‍ എത്രവരെ പഠിച്ചു എന്നതിലല്ല അയാള്‍ക്ക് പ്രായോഗിക ബുദ്ധിയുണ്ടോ എന്നതാണ് പ്രധാനമെന്ന് ഇന്നസെന്റ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവവിഭവശേഷി വകുപ്പ്മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറിയില്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ അറിവ് പുറത്തുനിന്നു ലഭിക്കും. ഈ പ്രായോഗിക അറിവാണ് പ്രധാനം. അവര്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. എനിക്ക് സ്മൃതി ഇറാനിയുടെ പകുതി വിദ്യാഭ്യാസമേ ഉള്ളൂ. എന്നേക്കാളും കുറവാണ് കാമരാജിന്റെ വിദ്യാഭ്യാസം. അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായില്ലെ. അതുകൊണ്ട് വിദ്യാഭ്യാസ യോഗ്യതയിലോ സര്‍ട്ടിഫിക്കറ്റിലോ ഒന്നും വലിയ കാര്യമില്ല. നല്ല വിദ്യാഭ്യാസമുള്ളവര്‍ അവരേക്കാള്‍ മോശപ്പെട്ട വിദ്യാഭ്യാസമുള്ളവരുടെ കീഴില്‍ ജോലി ചെയ്യുന്നതു കാണാം-ഇന്നസെന്റ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വഴക്കുണ്ടാകേണ്ട കാര്യമില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. നമുക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞ് നേടിയെടുക്കാമല്ലോ. ഡെല്‍ഹിയില്‍ പരിചയക്കാര്‍ കുറേപ്പേരുണ്ട്. ഞാന്‍ ചെയ്ത നിരവധി വേഷങ്ങള്‍ ഹിന്ദിയില്‍ ചെയ്ത പരേഷ് റാവല്‍ പാര്‍ലമെന്റിലുണ്ട്. ഇതൊക്കെ സഹായകരമാണ്-ഇന്നസെന്റ് പറഞ്ഞു.

No comments:

Get Blogger Falling Objects